*പഴയ ഓർമകളിലേയ്ക്ക് ഒന്ന് ഗിയർ മാറ്റിയാലോ ? തലസ്ഥാന റോഡുകളിൽ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി*
തിരുവനന്തപുരം : തലസ്ഥാനത്തിന്റെ നഗരവീഥികളെ ഗൃഹാതുരമാക്കാൻ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി. പഴയകാല സ്മരണകൾ ഉണർത്തി കെഎസ്ആർടിസിയുടെ “ബസ് ഗ്രീൻ’ പഴയ മോഡൽ സിറ്റി ബസുകളാണ് നിരത്തിൽ സജീവമാകുന്നത്. 1950-60 കാലഘട്ടത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ബസിന്റെ രൂപകൽപ്പന.
ആനവണ്ടി എന്നത് യാത്രാസൗകര്യം എന്നതിനപ്പുറത്തേയ്ക്ക് മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ്. ആ വികാരങ്ങൾക്ക് ഗതകാല പ്രൗഢിയുടെ നഗരിമ ചാർത്തുകയാണ് കെഎസ്ആർടിസി. 1950-60 കാലഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളാണ് പഴമയുടെ പുതുമയുമായി നിരത്ത് കീഴടക്കാൻ എത്തുന്നത്.
പുതിയ ബസിന്റെ എൻജിനും ഷാസിയും നിലനിർത്തി ബോഡിയിൽ പൂർണമായും മാറ്റം വരുത്തിയാണ് പഴയ രൂപം കൊണ്ടുവന്നത്. സൈഡ് കർട്ടനുകളും പഴയ മോഡൽ സീറ്റുകളും പഴയ കെഎസ്ആർടിസി എംബ്ലവും പുനർനിർമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ എൻജിനിയർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെക്കാനിക്കൽ വിഭാഗമാണ് ഈ വിസ്മയത്തിന് പിന്നിൽ. ഫ്ലാഗ് ഓഫും ട്രയൽ റണ്ണും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർവഹിച്ചു.
ആദ്യഘട്ടത്തിൽ കിഴക്കേകോട്ട മുതൽ പേരൂർക്കട വരെ സാധാരണ സർവീസായാണ് വിന്റേജ് ബസ് ഓടിക്കുന്നത്. ജനങ്ങളുടെ പ്രതികരണം നോക്കി പിന്നീട് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സിനിമാ ഷൂട്ടിങ്ങിനും വിവാഹ ഫോട്ടോ ഷൂട്ടിനും ഒക്കെയായി ബസ് വിട്ടുനൽകാനും പദ്ധതിയുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരതയുമായി എത്തുന്ന വിന്റേജ് ആനവണ്ടി യാത്രക്കാർ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments