* ചാർട്ടേഡ് വിമാനവുമായി ലുലു;**കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്ക്* *പറക്കുന്നത് ടൺ കണക്കിന് പഴം-പച്ചക്കറികൾ*
ലുലു ഗ്രൂപ്പ് സജ്ജമാക്കിയ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് പറക്കുന്നത് ടൺ കണക്കിന് പഴം-പച്ചക്കറികൾ. ഗൾഫ് നാടുകളിൽ ഭക്ഷ്യസുരക്ഷയും വിലസ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിലാണ് ലുലു ഗ്രൂപ്പ് മാനേജ്മെന്റ് ശ്രദ്ധേയദൗത്യം നിർവഹിക്കുന്നത്.
ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവേസിൻ്റെ വിമാനം 36 ടൺ പഴം, പച്ചക്കറികളുമായി ഇന്ന് തിരികെപ്പറന്നു. കഴിഞ്ഞദിവസം ഇത്തിഹാദ് എയർവേസിന്റെ വിമാനത്തിൽ അബുദാബിയിലേക്ക് 80 ടൺ ഭക്ഷ്യോൽപന്നങ്ങൾ കയറ്റിഅയച്ചിരുന്നു.
ജിസിസി രാഷ്ട്രങ്ങളിലെമ്പാടുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമേ നിത്യേനയുള്ള ഇത്തിഹാദ്, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, എയർ ഇന്ത്യ, ഒമാൻ എയർ വിമാന സർവീസുകളിലും ലുലു ഗ്രൂപ്പിന് കീഴിലെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ‌്പോർട്ട് 6 ടൺ വരെ ഭക്ഷ്യോൽപന്നങ്ങൾ കയറ്റിഅയക്കുന്നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments