*പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവച്ചു, കാരണം വ്യക്തമാക്കാതെ രാജിക്കത്ത്*
പശ്ചിമ ബംഗാൾ : ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജി വച്ചു. മൂന്നര വർഷം ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി. പദവിയിൽ നിന്ന് ഒഴിയാനുള്ള കാരണം രാഷ്ട്രപതിക്കയച്ച രാജിക്കത്തിൽ ആനന്ദബോസ് വ്യക്തമാക്കിയിട്ടില്ല.
2022 നവംബർ മുതൽ പശ്ചിമബപംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ് ആനന്ദബോസ്. റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. ഗവർണർ സ്ഥാനത്ത് മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കും.
അതേസമയം ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്നും ഗവർണറെ സമ്മർദ്ദത്തിലാക്കി രാജി വയ്പിച്ചെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments