*നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്', സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാൻ പറഞ്ഞ് മമ്മൂട്ടി; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി*
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗണ്‍ഷിപ്പ് സന്ദർശിക്കാനെത്തിയ നടൻ മമ്മൂട്ടി, തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ചു.സന്ദർശനത്തിലുടനീളം തന്റെ തൊട്ടടുത്ത് തന്നെ നിന്ന റഫീഖിനോട് മാറിനില്‍ക്കാൻ താരം ആവശ്യപ്പെടുകയായിരുന്നു. “നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്, ഇത് നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നില്‍ക്കണം” എന്ന് മമ്മൂട്ടി പരസ്യമായി പറഞ്ഞത് ശ്രദ്ധേയമായി.
ശനിയാഴ്ച ഉച്ചയോടെയാണ് ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങള്‍ നേരിട്ടു കാണാൻ മമ്മൂട്ടി എത്തിയത്. ടൗണ്‍ഷിപ്പിലെ വീടുകള്‍ സന്ദർശിച്ച അദ്ദേഹം അധികൃതരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അവിടത്തെ വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി ദുരന്തബാധിതരെ ചേർത്തുപിടിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ ടൗണ്‍ഷിപ്പിലൂടെ കാണുന്നതെന്ന് മമ്മൂട്ടി പ്രതികരിച്ചു. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ഒത്തുചേർന്ന് ആപത്ത് സംഭവിച്ചവരെ സഹായിക്കുന്ന മാതൃകാപരമായ പ്രവർത്തനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. താരത്തിന്റെ സന്ദർശനം കാണാൻ നിരവധി ആളുകളാണ് ടൗണ്‍ഷിപ്പില്‍ തടിച്ചുകൂടിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments