യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്
ഇറാൻ്റെ സമീപകാല ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പരുക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയ അദ്ദേഹം ഓരോരുത്തരെയും നേരിൽ കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കുകയും എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
യുഎഇ പൗരന്മാർക്ക് പുറമെ സുഡാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായും അവരുടെ കുടുംബാംഗങ്ങളുമായും ശൈഖ് മുഹമ്മദ് ബിൻ സായിദ് സംസാരിച്ചു. യുഎഇയിൽ എല്ലാവരും ഒരു കുടുംബത്തെപ്പോലെ സുരക്ഷിതരാണെന്നും, രാജ്യത്തെ ഓരോ നിവാസിയുടെയും സുരക്ഷയ്ക്കാണ് ഭരണകൂടം ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഉറപ്പുനൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments