*കേരളത്തില്‍തെരഞ്ഞെടുപ്പ്വൈകും..?*
കേരളത്തിലെ വോട്ടെടുപ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനവും വൈകുമെന്ന് സൂചന. ബംഗാളില്‍ പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പും, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പും കഴിഞ്ഞതിന് ശേഷമേ കേരളത്തില്‍ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം കേരളത്തില്‍ ഈ മാസം അവസാന തീയതികളിലേ വരാനിടയുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷണർ ഈ മാസം 9,10 തീയതികളില്‍ കേരളത്തില്‍ വരുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ അപ്പോള്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനവാരമോ മെയ് ആദ്യവാരമോ ആകും. നേരത്തെ, മാർച്ച് 15-ഓടെ കേരളത്തിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് കരുതിയിരുന്നത്. ഏപ്രില്‍ 15-ന് വിഷു ആയതിനാല്‍ ആ തീയതികളില്‍ തെരഞ്ഞെടുപ്പ് വരുന്നത് മാറ്റിവയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവും ഒരു കാരണമാണ്. മറ്റ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ്, കേന്ദ്രസേനകളുടെ വിന്യാസം, തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ എന്നിവയും കണക്കിലെടുത്തേ തീയതി പ്രഖ്യാപിക്കാൻ ഇടയുള്ളൂ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments