*സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വിരുന്നായി റിയാദ് ഒഐസിസി ‘മഹാ ഇഫ്താർ സംഗമം' ജനസാഗരമായി*
റിയാദ് : പ്രവാസഭൂമിയിൽ സ്നേഹത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും ഉജ്ജ്വല മാതൃക തീർത്ത് റിയാദ് ഒഐസിസി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. വ്രതശുദ്ധിയിൽ ആത്മസംസ്കരണത്തിൻ്റെ സന്ദേശവുമായി എക്സിറ്റ് 26-ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്ക് മാളിൽ നടന്ന ചടങ്ങിൽ റിയാദിലെ വിവിധ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാധാരണക്കാരായ പ്രവാസികളുമടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സംഘടനാമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഈ സംഗമം വലിയ ചർച്ചയായി.
സാംസ്കാരിക സംഗമത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം റിയാദ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫയർ കൗൺസിലർ വൈ. സുബിർ നിർവഹിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫൈസൽ ബാഹസ്സൻ ആമുഖ പ്രസംഗം നടത്തി. അബ്ദുൽ ലത്തീഫ് ഓമശ്ശേരി റമളാൻ സന്ദേശം നൽകി.
നാടിന്റെ ഓർമ്മകളെ ഹൃദയത്തിൽ ചേർത്ത് വിദേശ മണ്ണിൽ ഒന്നിച്ചുകൂടുന്ന ഓരോ ഇഫ്താറും വലിയൊരു ആത്മീയ സംഗമമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നോമ്പുതുറക്കുന്ന ആ പവിത്ര നിമിഷം നമ്മെ വീണ്ടും സഹോദരങ്ങളാക്കി കൂട്ടിയിണക്കുന്നു. മതമോ ദേശമോ വ്യത്യാസമില്ലാതെ, വിയർപ്പിന്റെ വില അറിയുന്ന കൈകൾ ഒരേ തളികയിൽ നിന്ന് ഈന്തപ്പഴം പങ്കിടുമ്പോൾ അവിടെ മനുഷ്യസ്നേഹമാണ് മുഖ്യമാകുന്നതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. ലോകസമാധാനത്തിനായും മനുഷ്യകുലത്തിനായും ഈ വിശുദ്ധ മാസത്തിൽ പ്രാർത്ഥനകൾ ഉയരണമെന്നും നേതാക്കൾ ആശംസിച്ചു.
ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികളായ സുരേഷ് കണ്ണപുരം (കേളി), സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ), കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഷംലിക്ക് കുരിക്കൾ, ഹാഷിം അബ്ബാസ്, നിബു വർഗീസ് എന്നിവരും ഭാരവാഹികളായ ഷാജി സോന, അബ്ദുള്ള വല്ലാഞ്ചിറ തുടങ്ങിയവരും ആശംസകൾ നേർന്നു. ഒഐസിസി
ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ, നൗഫൽ പാലക്കാടൻ, മജീദ് ചിങ്ങോലി, യഹിയ കൊടുങ്ങല്ലൂർ, നിഷാദ് ആലംകോട്, ഷംനാദ് കരുനാഗപള്ളി, ജോൺസൺ മാർക്കോസ്, സൈഫുന്നീസ സിദ്ധീഖ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. വിവിധ കൺവീനറുമാരായ രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.
ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അമീർ പട്ടണത്ത്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, റഫീഖ് വെമ്പായം, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, സൈഫ് കായങ്കുളം, നാദിർഷാ റഹിമാൻ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ്, ഹാഷിം പാപ്പിനശ്ശേരി, നാസർ മാവൂർ, മുസ്തഫ വി.എം എന്നിവരും, ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പൻ, വിൻസന്റ്, അലി ആലുവ, ഷാജി മടത്തിൽ, ബഷീർ സാപ്റ്റിക്കോ, നാസർ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, കമറുദ്ധീൻ താമരക്കുളം, നസീർ ഹനീഫ, ഒമർ ഷരീഫ്, ബാബു കുട്ടി, സന്തോഷ് ബാബു, വനിത വേദി ഭാരവാഹികളായ മൃദുല വിനീഷ്, സ്മിത മുഹിയിദ്ധീൻ തുടങ്ങിയവരും വിവിധ ജില്ലാ ഭാരവാഹികളും പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments