Breaking News

*തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബിജെപി സീല്‍; പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിപ്പിച്ച് കേരള പോലീസ്; വഴങ്ങാതെ എക്‌സ്**

കോഴിക്കോട് : തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം നീക്കം ചെയ്യിക്കാന്‍ കഠിന പരിശ്രമവുമായി കേരള പോലീസ്. ഫെയ്‌സ്ബുക്കില്‍ നിന്ന് 290 പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് 90 പോസ്റ്റുകളുമാണ് ഇതുവരെ നീക്കം ചെയ്തത്. 

എന്നാല്‍, വിവാദ കത്ത് ഉള്‍പ്പെട്ട പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സ്’ (X) ഇതുവരെ തയ്യാറായിട്ടില്ല.

‘ക്ലറിക്കല്‍ പിശക്’ എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തെ ന്യായീകരിച്ചത്. പിന്നീട് പിന്‍വലിച്ചെങ്കിലും കത്ത് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ഐടി നിയമപ്രകാരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയത്.

വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒന്നാണെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് ഒരു എഐ (AI) വീഡിയോ പുറത്തിറക്കിയിരുന്നു.

 പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഭവത്തില്‍ കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

2019-ലെ ഒരു മാര്‍ഗനിര്‍ദ്ദേശരേഖ ബിജെപി നല്‍കിയ പകര്‍പ്പില്‍ നിന്ന് അതേപടി പകര്‍ത്തിയപ്പോഴാണ് സീല്‍ ഉള്‍പ്പെട്ടതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments