Breaking News

അക്ഷരോന്നതി പദ്ധതിയിലെക്ക്എസ്എസ്എം പോളിടെക്നിക്പുസ്തകങ്ങൾ കൈമാറി

തിരൂർ : സംസ്ഥാനത്തെ പട്ടികജാതി,പട്ടിക വർഗ്ഗ വിഭാഗക്കാരിൽ വായന പ്രോത്സാഹിപ്പിക്കുക, ഉന്നതികളിലും സാമൂഹിക പഠന മുറികളിലും പുസ്തകം എത്തിക്കുക എന്നീ ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന  അക്ഷരോന്നതി പദ്ധതിയുടെ പുസ്തക ശേഖരണ യജ്ഞത്തിലേക്ക്
തിരൂർ എസ് എസ് എം പോളിടെക്നിക്ക് പുസ്തകങ്ങൾ കൈമാറി.

പോളി ടെക്‌നിക്ക് ലൈബ്രറിയും, നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റും സംയുക്തമായി  ശേഖരിച്ച 100 ഓളം പുസ്തകങ്ങൾ  എസ്എസ് എം
പോളി ടെക്‌നിക്കിൽ
നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി ഐ ബഷീറിൽ നിന്നും തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഷബ്‌ന കുളങ്ങര വീട്ടിൽ ഏറ്റുവാങ്ങി.
 വൈസ് പ്രസിഡന്റ്‌  അമീൻ കരുവാനത്ത്
അധ്യക്ഷനായി. 
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ
 ഫക്രുദീൻ അലി, സുസ്മിത, 
അംഗം   സിദ്ധീഖ്, 
എൻ എസ് എസ് പ്രോഗ്രാം ഓഫിസർ അൻവർ സുലൈമാൻ, ലൈബ്രറേറിയൻ  ടി കെ മുഹമ്മദ്‌ റാഷിദ്‌ ബ്ലോക്ക്‌ സീനിയർ എക്സ്റ്റൻഷൻ ഓഫീസർ രാജേഷ്, ആർ ജിഎസ്എ കോർഡിനേറ്റർ പി  പ്രേംകുമാർ എന്നിവർ
 സംസാരിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

അക്ഷരോന്നതി പദ്ധതിയിലെക്കുള്ള തിരൂർ എസ് എസ് എം പോളിടെക്നികിൻ്റെ
പുസ്തകങ്ങൾ പ്രിൻസിപ്പൽ ഡോ. പി ഐ ബഷീർ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷബ്ന കുളങ്ങര വീട്ടിലിന് കൈമാറുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments