Breaking News

*തകർന്നു വീണ മിസൈൽ അവശിഷ്ടങ്ങളിൽ തൊടാനോ, അടുത്തേക്ക് പോകാനോ പാടില്ല, പതിയിരിക്കുന്നത് വലിയ അപകടങ്ങൾ; യുഎഇയിൽ ജനങ്ങൾക്ക് കർശന നിർദേശവുമായി അധികൃതർ*

അബുദാബി : യുഎഇയിൽ ജനങ്ങൾക്ക് കർശന നിർദേശങ്ങളുമായി അധികൃതർ. ഇറാന്റെ ആക്രമണങ്ങളെ യുഎഇ ശക്തമായി പ്രതിരോഷിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ മിസൈൽ അവശിഷ്ടങ്ങൾ വീഴുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി ചില നിർദേശങ്ങൾ പുറത്തിറക്കി. മിസൈൽ അവശിഷ്ടങ്ങൾ വീഴുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രധാന നിർദ്ദേശങ്ങൾ

* അകലം പാലിക്കുക- അപകടമുണ്ടായ സ്ഥലത്തുനിന്ന് ഉടൻ മാറിനിൽക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക.

* തകർന്നു വീണ അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളോ മാരകമായ രാസവസ്തുക്കളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ യാതൊരു കാരണവശാലും അവ സ്പർശിക്കാനോ അടുത്തേക്ക് പോകാനോ പാടില്ല.

*  അപകടസ്ഥലത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഒഴിവാക്കുക.

* രക്ഷാപ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും തടസ്സമില്ലാതെ സംഭവസ്ഥലത്ത് എത്തുന്നതിനായി പൊതുജനങ്ങൾ അവിടെ കൂട്ടംകൂടി നിൽക്കരുത്.

*  രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക. അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കരുത്.

* കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും പരിഭ്രാന്തി കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക.
അടിയന്തര സഹായത്തിന്

അടിയന്തര സഹായത്തിന്

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments