*ഇന്ത്യക്ക് ആശ്വാസ തീരുമാനവുമായി ഇറാൻ; ഹോർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് പോകാം; പുഷ്പക്, പരിമൾ എന്നീ രണ്ട് കപ്പലുകൾക്ക് അനുമതി*
ടെഹ്റാൻ : പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ചൊവ്വാഴ്ച നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ നീക്കത്തിന് നിർണായകമായ ഈ കടൽപ്പാത തുറന്നിടുന്നത് സംബന്ധിച്ചായിരുന്നു ചർച്ച .
ഇന്ത്യൻ ടാങ്കറുകളായ പുഷ്പക്, പരിമൾ എന്നിവ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായാണ് വിവരം. അമേരിക്ക, യൂറോപ്പ്, ഇസ്റാഈൽ എന്നിവയുമായി ബന്ധമുള്ള കപ്പലുകൾക്ക് നിയന്ത്രണം തുടരുമ്പോഴാണ് ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുങ്ങിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ


No comments