മഞ്ചേശ്വരത്ത് ശിക്ഷക് സദൻ ആരംഭിക്കണംഭരണഭാഷാ സമിതി
കാസർഗോഡ്: കേരളത്തിൽ അധ്യാപക ഭവനോ ശിക്ഷക് സദനോ ഇല്ലാത്ത ഏക ജില്ല കാസർഗോഡ് ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപാടി ജി.ബി.എൽ.പി സ്കൂൾ വളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തി ശിക്ഷക് സദൻ അനുവദിക്കണമെന്നും കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ ജില്ലാ ഭരണഭാഷ സമിതി ആവശ്യപ്പെട്ടു.
ഇതര ജില്ലകളിൽ നിന്ന് നിയമനം കിട്ടിഎത്തുന്നവർക്കും യാത്രക്കാർക്കും ശിക്ഷക്സദൻ ഏറെ പ്രയോജനപ്പെടും.സമിതി സർക്കാരിൽ സമർപ്പിച്ച ആവശ്യങ്ങളിൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡെപ്യൂട്ടി ഡയറക്ടറുമായി ചർച്ച ചെയ്യുകയായിരുന്നു ഭാരവാഹികൾ.
ഭാഷാ ന്യൂനപക്ഷ പ്രദേശത്ത് മാത്രമായി 476 പ്രൈമറി അധ്യാപകരെ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് നിയോഗിച്ചതിനാൽ പ്രൈമറി ക്ലാസുകളിലെ പഠനവും പരീക്ഷയും അവതാളത്തിൽ ആയതായി സമിതി ചൂണ്ടിക്കാട്ടി.
കന്നട വിദ്യാലയങ്ങളിൽ മലയാളം ആരംഭിച്ചത് പോലെ അതിർത്തി പ്രദേശത്തെ മലയാളം വിദ്യാലയങ്ങളിൽ കന്നട ആരംഭിക്കുക.
അതിർത്തി പ്രദേശത്ത് 50 മലയാളം വിദ്യാലയങ്ങൾ ഉള്ളതായി കണക്കാക്കിയാൽ., 18 ലക്ഷത്തി എഴുപതിനായിരം രൂപ മാത്രമേ പഠനച്ചെലവ് വരികയുള്ളൂ.
5 വിദ്യാലയങ്ങളിൽ ഒരു അധ്യാപകൻ തോതിൽ 50 വിദ്യാലയങ്ങളിലേക്ക് 10 അധ്യാപകർ മതിയാകും. ദിവസം 935 രൂപ തോതിൽ 10 പേർക്ക് 200 പ്രവർത്തി ദിവസങ്ങൾക്ക് ഇത്രയും തുക മതിയാകുന്നതാണ്. ആയതിൻ്റെ ചിലവ് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്ന് എടുക്കാവുന്നതാണ്.
കന്നഡ വിദ്യാലയങ്ങളിൽ മലയാളം പഠിച്ചവർക്ക് മലയാളം നോയിങ് സർട്ടിഫിക്കറ്റ് നൽകുക, പാഠപുസ്തകം കൃത്യസമയത്ത് എത്തിക്കുക, വർഷാരംഭ ത്തിൽ തന്നെ അധ്യാപക നിയമനം നടത്തുക, സപ്തഭാഷാ സംഗമഭൂമിയിൽ വിവിധ ഭാഷക്കാർ ഒന്നിച്ചുള്ള സാംസ്കാരിക പരിപാടികളും വട്ടമേശ സമ്മേളനങ്ങളും നിരന്തരം നടത്തുക, 2026-27 ൽ വർഷത്തിൽ കന്നഡ സ്കൂളുകളിൽ അഞ്ചാം ക്ലാസിൽ മലയാളം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമിതി ഉന്നയിച്ചു.സമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് നാസർ ചെർക്കളം, ജനറൽ സെക്രട്ടറിമാരായ കൂക്കിൾ ബാലകൃഷ്ണൻ,എം കെ അലി മാസ്റ്റർ, മഹ്മൂദ് കൈക്കമ്പ, അബ്ബാസ് ഓണന്ദ, കെഎം നഫീസ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments