ഭർത്താവിൻ്റെ തലക്കടിച്ച ഭാര്യക്കെതിരെ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തു.
കാസർകോട്: ഭർത്താവിൻ്റെ തലക്കടിച്ച ഭാര്യക്കെതിരെ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തു. ജനുവരി 31ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ സബ് കോടതിക്ക് സമീപത്തെ പൊതുസ്ഥലത്ത് വെച്ച് ഭാര്യ തലക്കടിച്ചുവെന്ന അജാനൂർ മാണിക്കോത്ത് സ്വദേശി അലി മുർത്തദല(33)യുടെ പരാതിയിൽ ഷമീമയ്‌ക്കെതിരെ ഹൊസ്ദുർഗ പോലീസ് കേസെടുത്തു.
ഇവർ തമ്മിലുള്ള ദാമ്പത്യ കലഹവുമായി ബന്ധപ്പെട്ട ഗാർഹിക പീഡനത്തിന് ഹൊസദുർഗ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യാൻ കോടതി വിളിപ്പിച്ചു. ചോദ്യം ചെയ്യൽ അവസാനിച്ച ശേഷം നെറ്റിയിൽ ഇടിക്കുകയും നിന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സംഭവദിവസം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ ഈ കേസിൽ കോടതിയുടെ അനുമതിയോടെ മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്ന പോലീസിൻ്റെ നിർദേശത്തെ തുടർന്നാണ് യുവാവ് കോടതിയിലെത്തിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments