Breaking News

ചെറിയ ഇടച്ചി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവൻ തെയ്യം കെട്ടിന് മുന്നോടിയായി കൂവം അളന്നു

പുല്ലൂർ : അടോട്ട് കഴകം മൂത്തേടത്ത് കുതിര് പഴയ സ്ഥാനം  പാടാർക്കുളങ്ങര 
 ദേവസ്ഥാന പരിധിയിൽ വരുന്ന പുല്ലൂർ താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവൻ തെയ്യം കെട്ടിന് മുന്നോടിയായി കൂവം അളന്നു.
  മാർച്ച്‌ 10, 11, 12 തീയ്യതികളിലാണ്  വയനാട്ടുകുലവൻ തെയ്യംകെട്ട് നടക്കുന്നത്.
 വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ആചാര സ്ഥാനികരും ക്ഷേത്ര നടത്തിപ്പുകാരും തറവാട്ടുകാരും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വെളിച്ചപ്പാടുകളുടെ അനുബന്ധ അനുഷ്ഠാനമായ ആചാര ക്രമങ്ങളോടെയാണ്  കൂവം അളക്കൽ ചടങ്ങ് നടന്നത്. തിരുമുറ്റത്ത് കൂട്ടിയിട്ട നെല്ലിൻ കൂമ്പാരത്തിൽ നിന്ന് തെയ്യം കെട്ടിൻ്റെ ചൂട്ടൊപ്പിക്കാൻ നിയുക്തനായ കുഞ്ഞമ്പു താളിക്കുണ്ടാണ് വാല്ല്യക്കാരുടെ സഹായത്തോടെ കൂവം അളന്നത്. കുണ്ടംകുഴി  പഞ്ചലിംഗേശ്വര ക്ഷേത്രം, കോട്ടപ്പാറ  കുഞ്ഞിക്കോരച്ചൻ തറവാട്,മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം, മഞ്ഞടുക്കം തുളുർ വനത്ത് ഭഗവതി ക്ഷേത്രം,അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം, ഇളയിടത്ത് കുതിര് പുള്ളിക്കരിങ്കാളിഅമ്മ ദേവസ്ഥാനം കിഴക്കുംകര എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴിയും മറ്റ് ദേവ സ്ഥാനങ്ങളിലേക്ക് 11 ഇടങ്ങഴിയുമാണ് കൂവം അളന്നത്. തെയ്യംകെട്ടിന് മൂന്ന് കൈവീതുകൾക്കായി 21 ഇടങ്ങഴി വീതവും കൂവം കുത്താൻ ഏഴ് പറയും പച്ചരിക്കായി ഏഴ് പറയും അളന്നു. തറവാട്ടിൽ തെയ്യം കെട്ട് നടക്കുമ്പോൾ സമീപത്തെ ആരാധനാ ലയങ്ങളിലെ ദേവതാ സങ്കൽപ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിൻ്റെ  ഭാഗമായാണ്  കൂവം അളക്കുന്നത്. തുടർന്ന് തെയ്യംകെട്ടിൻ്റെ ഭാഗമായുള്ള അടയാളം കൊടുക്കൽ ചടങ്ങും ക്ഷേത്ര സന്നിധിയിൽ നടന്നു. അളന്ന് തിട്ടപ്പെടുത്തി ചാക്കുകളിൽ നിറച്ച് കൂവം അളന്ന നെല്ല് ഏറെ വൈകാതെ  അതത് ദേവസ്ഥാനങ്ങളിൽ എത്തിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ രാജൻ പെരിയ പറഞ്ഞു. തെയ്യം കെട്ടിൻ്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ചടങ്ങ്  എട്ടിന് നടക്കും.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments