രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ആംബുലൻസ് ഫ്ലാഗ് ഓഫ് ലീഗ് ബഹിഷ്കരിച്ചു.
കാസർഗോഡ് : മൊഗ്രാൽ ഗവൺമെന്റ് യൂനാനി ഡിസ്പെൻസറിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് മുസ്ലിം ലീഗ് ബഹിഷ്കരിച്ചു . രാജ് മോഹൻ ഉണ്ണിത്താൻ എംപി പങ്കെടുത്ത ചടങ്ങാണ് പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിം ലീഗ് ബഹിഷ്കരിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് മൊഗറാലിൽ സംഘടിപ്പിച്ച ചടങ്ങിൽ നിന്നാണ് ലീഗ് ജനപ്രതിനിധി അടക്കമുള്ളവർ വിട്ടുനിന്നത്. എംപിയാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോൺഗ്രസിലെ ബൽക്കീസ് മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീഗ അംഗങ്ങൾ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പാർട്ടി പ്രാദേശിക നേതൃത്വവും ചടങ്ങിൽ പങ്കെടുത്തില്ല എംപി ഫണ്ടിൽ നിന്നാണ് ആംബുലൻസ് അനുവദിച്ചത് എം പി യഥാസമയം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയെങ്കിലും പ്രബല രാഷ്ട്രീയ പാർട്ടിയും ഘടകകക്ഷിയുമായ ലീഗിന്റെ അഭാവം ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജനപ്രതിനിധികൾ അടക്കം പാർട്ടി പ്രവർത്തകർ ഒന്നടങ്കം എംപിയുടെ പരിപാടി ബഹിഷ്കരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചക്ക് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് എം പി എ ലീഗ് നെഞ്ചിലേറ്റി നടക്കുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ഡിസ്പെൻസറിയാണെങ്കിലും ആശുപത്രിയുടെ ഭരണചുമതല ഗ്രാമപഞ്ചായത്തിനാണ്. ആവശ്യമായ മുഴുവൻ ചെലവുകളും പ്രവർത്തനങ്ങളും നടത്തുന്നത് പ ഞ്ചായത്ത് ആണ് പഞ്ചായത്ത് ഭരിക്കുന്നത് ലീഗും. ബഹിഷ്കരണത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ചടങ്ങിന്റെ നോട്ടീസിൽ നേതാക്കളുടെ ഫോട്ടോ നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണമെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ ബഹിഷ്കരണത്തെക്കുറിച്ച് പ്രതികരിക്കാൻ കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments