*ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിയും പഞ്ഞിയും മറന്നുവെച്ചു; കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിക്കെതിരെ കേസ്*
കഴക്കൂട്ടം : ചികിത്സയിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന പരാതിയിൽ കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. മേനംകുളം സ്വദേശി ഷീബ പ്രമോദ് നൽകിയ പരാതിയിലാണ് കഴക്കൂട്ടം പൊലീസിന്റെ നടപടി. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഷീബയ്ക്ക്, സ്കാനിങ്ങിലൂടെ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയ നിലയിലാണെന്ന് കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കുകയുമായിരുന്നു.
എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം പഞ്ഞിയും തുണിയും വയറ്റിനുള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് വയറ്റിനുള്ളിൽ കുടുങ്ങിയ തുണിയും പഞ്ഞിയും പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments