Breaking News

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എഴുപത്തി എട്ടാം സ്ഥാപകദിനം ആഘോഷിച്ചു.

കുമ്പള : മുസ്ലിം ലീഗ് സ്ഥാപകദിനത്തോടനുബന്ധിച്ച് കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങിൽ കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ്  പ്രസിഡൻറ് ബി. എൻ. മുഹമ്മദലി പതാക ഉയർത്തി. പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ സംഘടനയുടെ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും വീണ്ടും ഓർമ്മപ്പെടുത്തി.

രാജ്യത്തിന്റെ മതേതരത്വവും, സാമൂഹ്യ നീതിയും സംരക്ഷിക്കുന്നതിൽ മുസ്ലിം ലീഗ് തുടർന്നും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് നേതാക്കൾ ചടങ്ങിൽ പറഞ്ഞു.
യോഗത്തിൽ കുമ്പള പഞ്ചായത്ത് മുസ്ലിം ജനറൽ സെക്രട്ടറി  യൂസഫ് ഉളുവാർ,അബ്ബാസ് കൊടിയമ്മ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇനാസ് ഫവാസ് കോഹിനൂർ,നസീറാ- ഖാലിദ്,ജമീല ഹസ്സൻ,അസീസ് ഗോളിയടുക്കം, ഇബ്രാഹിം സൂറത്ത്, യാക്കൂബ് കളത്തൂർ, നിസാർ കല്ലങ്കൈ, മുർത്തള മൊഗ്രാൽ എന്നിവർ ആശംസകൾ നേർന്നു.


ഫോട്ടോ:മുസ്ലിംലീഗ് സ്ഥാപനത്തിൽ കുമ്പളയിൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസിനു മുന്നിൽ പ്രസിഡണ്ട് ബി എൻ മുഹമ്മദലി പതാക ഉയർത്തുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments