Breaking News

*ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, പൊലീസ് ലാത്തി വീശി, കടയുടമകൾ കസ്റ്റഡിയിൽ*

കോഴിക്കോട് : ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാ​ഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ജെൻസി കുട്ടികൾ കടയ്ക്ക് മുന്നിൽ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫർ കഴിഞ്ഞതായും കുട്ടികൾ പറയുന്നു. രാവിലെ 10 മണി എന്ന് പറഞ്ഞ് പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികൾ പറയുന്നു. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കാണ് ഓഫർ ഉണ്ടായിരുന്നത്. കുട്ടികൾ പിരിഞ്ഞുപോവാത്തതിനാൽ പൊലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോർഡും വെച്ചു. ഇതോടെ പൊലീസിനെതിരെ കുട്ടികൾ മുദ്രാവാക്യം വിളിച്ചു. നിലവിൽ കുട്ടികളെ പിരിച്ചു വിടുകയാണ് പൊലീസ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments