Breaking News

മഞ്ചേശ്വരത്ത് എം.ഡി.എം.എയും ഇ-സിഗരറ്റുമായി രണ്ട് യുവാക്കൾ പിടിയിൽ; കാറും പണവും പിടിച്ചെടുത്തു.

 അബൂബക്കർ സിദ്ദീഖ് 

മഞ്ചേശ്വരം : മാരക ലഹരിമരുന്നായ എം.ഡി.എം.എയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ചർളടുക്ക സ്വദേശി *അബൂബക്കർ സിദ്ധിഖ് (42), തെക്കിൽ കുന്നാരു സ്വദേശി **ഹാരിസ് പി (26)* എന്നിവരെയാണ് സബ് ഇൻസ്‌പെക്ടർ ഉമേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്ന്വൈ കുന്നേരം 6 മണിയോടെയാണ് സംഭവം. പ്രതികളിൽ നിന്ന് 3.21 ഗ്രാം MDMA,12 പാക്കറ്റ് പാൻ മസാല,ഒരു ഇ-സിഗരറ്റ് (E-Cigarette), KL 14 Z 7500 നമ്പറിലുള്ള കാർ, 19,360 രൂപയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. പ്രതികൾക്കെതിരെ ബി.എൻ.എസ് (BNS), എൻ.ഡി.പി.എസ് (NDPS) ആക്ട്, കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. u/s 121(1),132,3(5),BNS, SEC 6COTPA ACT, 118(i) KP ACT, 22(b) NDPS ACT, sec 4,7 The prohibition of Electronic Cigaratettes Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി, ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

 ഹാരിസ് പി 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments