Breaking News

കാസറഗോഡ് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്;നഷ്ടപ്പെട്ട 42 മൊബൈൽ ഫോണുകൾ ഉടമകളിലേക്ക്!

കാസറഗോഡ് : നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനായി കാസറഗോഡ് ജില്ലാ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവ് വൻ വിജയം. CEIR (Central Equipment Identity Register) പോർട്ടൽ ഉപയോഗപ്പെടുത്തി നടത്തിയ പരിശോധനയിലൂടെ വിവിധ സ്റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട പരാതികളിലെ 42 മൊബൈൽ ഫോണുകളാണ് പോലീസ് വീണ്ടെടുത്തത്.
2026 ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിലാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഈ പ്രത്യേക പരിശോധന നടന്നത്. കണ്ടെടുത്ത ഫോണുകൾ ഇന്ന് (11/03/2026) രാവിലെ 11:30-ന് ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി. വിജയ ഭരത് റെഡ്‌ഡി IPS പരാതിക്കാർക്ക് തിരികെ നൽകി.
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുന്നതും CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതും ഫോണുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുമെന്ന് ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഓർമ്മിപ്പിച്ചു. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ ഫോണുകൾ കണ്ടെത്തിയ സൈബർ സെൽ ഉദ്യോഗസ്ഥരെയും പോലീസ് സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ


No comments