*ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണം - ഡിസിസി നേതൃയോഗം*
കാസർഗോഡ് : ഒരു സർക്കാർ എന്ന നിലയിൽ സമസ്ത മേഖലകളിലും പരാജയപ്പെട്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന എൽഡിഎഫ് ഗവൺമെന്റിലെ മന്ത്രി തന്നെ പെരുമാറ്റ ദൂഷ്യത്താൽ ജനങ്ങളുടെ മുൻപിൽ സ്വയം നഗ്നനാക്കപ്പെട്ടിരിക്കുന്നു. സ്വന്തം സഹധർമ്മിണി തന്നെ ഭർത്താവിന്റെ സംസ്കാര ശൂന്യമായ പ്രവർത്തിക്കു ദൃക്സാക്ഷിയാകേണ്ടിവരികയും ഇതിൽ കുപിതനായ മന്ത്രിയുടെ നിർദ്ദേശപ്രകാരം കൂട്ടാളികളുടെ കയ്യേറ്റത്തിന് ഒരു സ്ത്രീ ഇരയാകേണ്ടി വന്നതും പ്രബുദ്ധ കേരളത്തിന് അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകം മുഴുവൻ സാന്നിധ്യമുള്ള മലയാളികളുടെ മനസ്സു കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും, ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തുനിന്നും അടിയന്തിരമായി പുറത്താക്കണമെന്നും കാസർഗോഡ് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. ഒരു സ്ത്രീയുടെ നിസ്സഹായവസ്ഥയിൽ ജന നേതാക്കളോടും മുഖ്യമന്ത്രിയുടെ മകളോടും സഹായാഭ്യർത്ഥന നടത്തിയിട്ടും അതിൽ ഇടപെടാതിരുന്ന പ്രമുഖ വനിതാ നേതാക്കളുടെ നിലപാട് കേരളത്തിന്റെ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും യോഗം കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് തലം വരെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനും യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ സാജിദ് മൗവ്വൽ, ബി. പി പ്രദീപ് കുമാർ, മാമുനി വിജയൻ, സോമശേഖര ഷേണി, അഡ്വ: പി. വി സുരേഷ്, വി. ആർ വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. വി സുധാകരൻ, ഹരീഷ് പി നായർ, ധന്യ സുരേഷ്, കെ. ഖാലിദ്, പി. കുഞ്ഞിക്കണ്ണൻ, സി. രാജൻ പെരിയ, തോമസ് മാത്യു, കെ. ബലരാമൻ നമ്പ്യാർ, ഡിഎംകെ മുഹമ്മദ്, കെ. വി വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേശന്‍ വേളൂർ, കെ. വി ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ


No comments