*മഅ്ദിൻ കോളേജിലേക്ക് പോയ സിനാൻ എത്തിയത് മരണത്തിലേക്ക്; മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ..!*
തിരുവനന്തപുരം : മലപ്പുറം കൊളത്തൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്.
*തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിൻ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു.*
*മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് കൊളത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിനാൻ തിരുവനന്തപുരത്ത് മരിച്ച വിവരം കൊളത്തൂർ പോലീസിന് ലഭിക്കുന്നത്.*
*തിരുവനന്തപുരത്ത് പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, സിനാൻ ഒരു കുപ്പിയിൽ പെട്രോളിന് സമാനമായ ദ്രാവകവുമായി വിജനമായ സ്ഥലത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ഇത് ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തിൽ മ്യൂസിയം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.*
*വിവരമറിഞ്ഞ് ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു.*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments