“കാസർകോട് മണ്ഡലത്തിൽ ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥി വേണം” – കെ.എം. ഷാജിക്കെതിരെ മണ്ഡലം ലീഗ് നേതൃത്വത്തിന്റെ ശക്തമായ നിലപാട്
കാസർഗോഡ് : വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കാസർകോട് മണ്ഡലത്തിൽ ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് നിലപാട് അറിയിച്ചു. സംസ്ഥാന നേതൃത്വം കെ.എം. ഷാജിയെ കാസർകോട് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നതിനെതിരെയാണ് മണ്ഡലം നേതൃത്വം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത്.
കെ.എം. ഷാജിയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ ബിജെപിക്ക് വിജയസാധ്യത വർധിപ്പിക്കുമെന്ന ആശങ്ക മണ്ഡലം കമ്മിറ്റി ഉയർത്തി. നിലവിൽ നിഷ്പക്ഷമായി ലീഗിന് പിന്തുണ നൽകുന്ന വലിയൊരു വിഭാഗം മുസ്ലിം വോട്ടർമാരുടെ പിന്തുണ തന്നെ നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകാമെന്നും മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
കാസർകോട് മണ്ഡലത്തിൽ തന്നെ ജില്ലയിലും മണ്ഡലത്തിലും ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള നിരവധി നേതാക്കൾ മത്സരിക്കാൻ യോഗ്യതയുള്ളവരാണെന്നും മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തലുണ്ട്. കെ.എം. ഷാജിയുടെ സ്ഥാനാർത്ഥിത്വം ചെറിയ തോതിൽ ആവേശം സൃഷ്ടിച്ചേക്കാമെങ്കിലും, പ്രായോഗികമായി പാർട്ടി പ്രവർത്തകർക്ക് മണ്ഡലത്തിൽ വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
അതേസമയം, എ.പി.–ഇ.കെ. സമസ്തയുടെ മുഴുവൻ പിന്തുണ കെ.എം. ഷാജിക്ക് ലഭിക്കുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും, ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാമെന്ന ആശങ്കയും നേതാക്കൾ പ്രകടിപ്പിക്കുന്നു. വീണ്ടും എം.എൽ.എ എൻ.എ. നെല്ലിക്കുന്നിനെ പരിഗണിക്കുന്ന നിലപാടിനോടും മണ്ഡലം തലത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയ ജില്ലാ നേതൃത്വത്തിലുള്ള നിരവധി കരുത്തരായ നേതാക്കളും യുവ നേതാക്കളും കാസർകോട് മണ്ഡലത്തിൽ സജീവമാണെന്നും, അവരിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.
ഇതിനിടെ മണ്ഡലം കമ്മിറ്റിയുടെ ഈ നിലപാട് ജില്ലയിൽ മുസ്ലിം ലീഗിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments