* നാലുവയസ്സുകാരനെ കിണറ്റിൽ മരിച്ച* *നിലയിൽ കണ്ടെത്തി.*
മലപ്പുറം : വണ്ടൂർ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
വണ്ടൂർ ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തു ആണ് മരിച്ചത്.
ഇന്നലേ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.
വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments