മംഗല്പാടി പഞ്ചായത്ത് പുതിയ ഭരണ സമിതി പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ ബന്തിയോഡിന്റെ വികസനത്തിന് വേണ്ടിയും പ്രാധാന്യം നൽകണം"പിഡിപി
മംഗല്പാടി : വികസനത്തിനായി പോരുതി മുട്ടുന്ന ബന്തിയോട് നഗരത്തിന് പ്രധാന പരിഗണന നൽകി നഗരത്തിൽ എത്തുന്ന പൊതു ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടത്തണമെന്ന് പിഡിപി ആവശ്യപ്പെട്ടു വിവിധ പ്രദേശങ്ങളിൽ നിന്നും യാത്രകാറായി എത്തുന്ന യാത്രകാർക്കും മറ്റുള്ളവർക്കും ഉപയോഗിക്കാനായി പൊതു ശൗജാലയം ഇന്നും നഗരത്തിൽ ഇല്ല ഇത് കാരണം സ്ത്രീകളും കുട്ടികളടക്കം പ്രയാസം അനുഭവിക്കേണ്ടി വരുന്നു യാത്രകാർക്ക് വിശ്രമിക്കാൻ നേരെ ഉള്ള ബസ് സ്റ്റാൻഡ് നഗരത്തിൽ ഇല്ല മത്സ്യ മാർക്കറ്റ് ഇല്ലാത്തത് കാരണം നഗരം മുതൽ അട്ക റോഡ് ഡീ എം ആശുപത്രി വരെ റോഡരികളിലും മറ്റും മത്സ്യ വില്പന നടത്തേണ്ടി വരുന്നു വാഹന പാർക്കിംഗ് സൗകര്യം നഗരത്തിൽ ഇല്ല ജനങ്ങളുടെ സുരക്ഷിദാർത്ഥം പോലീസ് ഹെഡ് പോസ്റ്റ് ബന്തിയോട് നഗരത്തിൽ ഇല്ല ബന്തിയോട് അട്ക റോഡിൽ നടപ്പാദയും ഓവ്ചാലും ഇല്ലാത്തദ് കാരണം കാൽനട യാത്രക്കാർ പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നു നഗരത്തിൽ ഓട്ടോ സ്റ്റാൻഡ് ഇല്ലാത്തദ് കാരണം എല്ലാ റോഡിലും ഓട്ടോ സ്റ്റാൻഡ് ആകുന്നു അതുപോലെ കൈകമ്പയിലും നയാബസാറും ഉപ്പള ഗേറ്റും ഓട്ടോ സ്റ്റാൻഡ് ആയി സർവീസ് റോടാണ് ഉപയോഗിക്കുന്നത് ഷിറിയ ദേശീയ പാത രാത്രി ഇരുട്ടിലാണ് തെരുവ് വിളക് സ്ഥാപിക്കണമെന്നും കായിക പ്രേമികളുടെ ആവേശമായ മണ്ണൻകുഴി സ്റ്റേഡിയത്തിന്റെ വികസനത്തിന് വേണ്ടി വേണ്ടത് ചെയ്യണമെന്നും പിഡിപി മംഗല്പാടി പഞ്ചായത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments