*ബുർജ് ഖലീഫയെ വെല്ലാൻ സഊദിയുടെ ജിദ്ദ ടവർ; 100 നിലകൾ പൂർത്തിയായി, റെക്കോർഡ് ഉയരത്തിലേക്ക്*
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡിലേക്ക് കുതിക്കുന്ന സഊദിയിലെ ജിദ്ദ ടവർ (jeddah tower) നിർമ്മാണത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പദ്ധതിയുടെ നൂറാം നിലയുടെ നിർമ്മാണം വിജയകരമായി പൂർത്തിയായതായി പ്രോജക്ട് ഡയറക്ടർ ഇയാൻ നോർമൻ മില്ലർ അറിയിച്ചു. ഇതോടെ ടവറിൻ്റെ നിലവിലെ ഉയരം 394 മീറ്ററായി വർദ്ധിച്ചു.
റിയാദിലെ പി.ഐ.എഫ് (PIF) ടവറിനെ (385 മീറ്റർ) മറികടന്ന ജിദ്ദ ടവർ, നിർമ്മാണം പൂർത്തിയാകുമ്പോൾ 1,000 മീറ്ററിലധികം (ഒരു കിലോമീറ്റർ) ഉയരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയെ മറികടന്ന് ഒന്നാമതെത്തുക എന്നതാണ് ജിദ്ദ ടവറിന്റെ ലക്ഷ്യം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments