Breaking News

*അരീക്കോട് തീപിടിത്തം: വെന്തുമരിച്ചത് 21 ലക്ഷം രൂപയുടെ കാളകൾ; വളർത്തുനായ രക്ഷപ്പെട്ടത് അത്ഭുതകരമായി..*

അരീക്കോട് പൂവത്തിക്കണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് വെന്ത് മരിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്ന് കാളകൾ. പത്തനാപുരം പൂവത്തുംകണ്ടി സ്വദേശി ഫസലിന്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്.

കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകം പരിപാലിച്ചുപോന്നിരുന്ന കാളകളാണ് ദാരുണമായി ചത്തത്. ചത്ത ഓരോ കാളയ്ക്കും വിപണിയിൽ ഏഴ് ലക്ഷം രൂപയോളം വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.

ഉച്ചയോടെ തൊഴുത്തിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അതിവേഗം തീ അണച്ചെങ്കിലും കാളകളെ രക്ഷിക്കാനായില്ല.

എന്നാൽ, തൊഴുത്തിന് സമീപം കെട്ടിയിരുന്ന വളർത്തുനായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാളപൂട്ട് മത്സരങ്ങളിലെ സജീവ സാന്നിധ്യമായ ഈ കാളകളുടെ മരണം ഉടമസ്ഥനും നാടിനും വലിയ ആഘാതമായി.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അരീക്കോട് പോലീസ് സ്ഥലത്തെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ അപകടത്തിലൂടെ ഉടമയായ ഫസലിനുണ്ടായിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments