Breaking News

ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ നാഷണൽ എക്സിക്യൂട്ടീവ് 24,25,26 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കും.


കോഴിക്കോട് : ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ നാഷണൽ എക്സിക്യൂട്ടീവ്(മീഡിയ കോൺസ്ലേവ് 2k26) ഏപ്രിൽ 24,25,26 തീയതികളിലായി കോഴിക്കോട് വെച്ച് നടത്താൻ നാഷണൽ എക്സിക്യൂട്ടീവ്(ഐ ജെ യു) തീരുമാനിച്ചു.

 ആദ്യമായാണ് കേരളത്തിൽ എൻഐസിയുടെ നാഷണൽ എക്സിക്യൂട്ടീവ് ചേരുന്നത്.ഇന്ത്യയുടെ 25 സംസ്ഥാനങ്ങളിൽ നിന്നും,ശ്രീലങ്ക, ഭൂട്ടാൻ,നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിന് പ്രതിനിധികൾ നാഷണൽ എക്സിക്യൂട്ടീവിന് എത്തിച്ചേരും. കോഴിക്കോട് ബീച്ച് റോഡിലെ സി ക്യൂൻ ഹോട്ടലിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാധ്യമ സെമിനാർ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. 

 സംസ്ഥാന പിഡബ്ല്യുഡി-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്,എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് മേയർ ഒ സദാശിവൻ,മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. ഉദ്ഘാടനത്തിന് രാഷ്ട്രപതി,കേരള ഗവർണർ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഐ ജെ യു പ്രസിഡണ്ട് ഗീതാർത്ഥ പദക്, സെക്രട്ടറി ജനറൽ സബീന ഇന്ദ്രജിത്ത്, ട്രഷറർ ആസേം ബഗ്ത, നാഷണൽ വൈസ് പ്രസിഡണ്ടും,കെ യു ജെ സംസ്ഥാന പ്രസിഡണ്ടുമായ  ബഷീർ മടല,കേരള ജേണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറി സി ജമാൽ,സ്റ്റേറ്റ് കോഡിനേറ്റർ ബെന്നി വർഗീസ്, സഹഭാരവാദികളായ സുരേഷ് മോഹൻ,ഒ പി ഇസ്മായിൽ,ബൈജു ജോൺ,തേരൻസ് ദിൽ സൺ എന്നിവർ അറിയിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments