* വ്യവസ്ഥാപിത വംശഹത്യ;**ഇസ്റാഈൽ സൈന്യത്തെയോ പൗരരെയോ ആക്രമിക്കുന്ന ഫലസ്തീൻകാർക്ക് വധശിക്ഷ നൽകുന്ന നിയമം പാസാക്കി ഇസ്റാഈൽ*
ഇസ്റാഈൽ സൈന്യത്തെയോ പൗരരെയോ ആക്രമിക്കുന്ന ഫലസ്തീനികൾക്ക് സ്വാഭാവിക വധശിക്ഷ നൽകുന്നതാണ് നിയമം. 30 ദിവസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽവരും. ശിക്ഷ വിധിക്കപ്പെട്ടാൽ 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നാണ് വ്യവസ്ഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. സന്ദർശകരെ അനുവദിക്കില്ല. അഭിഭാഷകനുമായിപ്പോലും ഓൺലൈൻ വഴി മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. സൈനിക കോടതിയിൽ വിചാരണ നേരിടുന്നവർക്കാണ് വധശിക്ഷ. ഇസ്റാഈൽ നിയമമനുസരിച്ച് ഫലസ്തീനികൾ ചെയ്യുന്ന കുറ്റങ്ങൾ സൈനിക കോടതിയിലും ജൂതർ
ചെയ്യുന്ന കുറ്റങ്ങൾ സിവിലിയൻ
കോടതിയിലുമാണ് വിചാരണചെയ്യുക. അതിനാൽ ഫലസ്തീനികളെ കൊല്ലുന്ന ജൂത പൗരർക്ക് ഈ നിയമം ബാധകമാകില്ല. ഇസ്റാഈൽ നിയമം വംശഹത്യയെ നിയമവിധേയമാക്കുന്നതും ഫലസ്തീൻ ജനതയ്ക്കെതിരേയുള്ള യുദ്ധക്കുറ്റവുമാണ്. ഈ നിയമം പാസായതോടെ ഇസ്‌റാഈൽ ജയിലിൽ കുറ്റം ആരോപിക്കപ്പെട്ടു കഴിയുന്ന മിക്ക ഫലസ്‌തീനികളും വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടും. വ്യവസ്ഥപ്രകാരം ഇത്തരം കേസുകളിൽ ജഡ്ജിമാർക്ക് വിവേചനാധികാരമില്ല. പ്രോസിക്യൂട്ടർമാരുടെ അഭ്യർഥനകൂടാതെത്തന്നെ കുറ്റാരോപണം തെളിയിക്കപ്പെട്ടാൽ വധശിക്ഷ വിധിച്ചിരിക്കണം. അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈനിക കോടതികൾക്കും വധശിക്ഷ വിധിക്കാൻ അധികാരമുണ്ട്. കോടതിയിൽ പ്രതിരോധമന്ത്രിക്ക് സ്വന്തം അഭിപ്രായം സമർപ്പിക്കാൻ കഴിയും. ഫലസ്തീനികൾക്ക് ബില്ലിൽ അപ്പീലിനോ ദയാഹരജിക്കോ ഉള്ള വഴികളില്ല.സൈനിക കോടതിയിലെത്തുന്ന ഫലസ്തീൻ കുറ്റാരോപിതരിൽ 95 ശതമാനം കേസുകളും കാര്യമായ വിചാരണയില്ലാതെ തന്നെ ശിക്ഷിക്കപ്പെടാറാണ് പതിവ്. അഭിഭാഷകന്റെ സഹായം നിഷേധിക്കുക, ഹീബ്രുവിലുള്ള കേസ് നടത്തിപ്പിൽ ദ്വിഭാഷിയെ ഒഴിവാക്കുക തുടങ്ങിയവ മിലിട്ടറി കോടതികളിലെ രീതികളാണ്. സൈനിക കോടതികൾ വധശിക്ഷ പാസാക്കണമെങ്കിൽ ജഡ്‌ജിമാരുടെ ഏകകണ്ഠ തീരുമാനം വേണമായിരുന്നു. അതു മാറ്റി ഭൂരിപക്ഷ തീരുമാനം മതി എന്നതാണ് പുതിയ നിയമത്തിൽ പറയുന്നത്. നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ പാർട്ടിയായ ഒട്സ്‌മ യെഹൂദിയുടെ പ്രധാന ആവശ്യമായിരുന്നു പുതിയ നിയമം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments