അവധിക്കാല വയനാപരിപോഷണ പരിപാടി.... *വായനവെളിച്ചം- വായനകളരി* *ആരംഭിച്ചു*
ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായന വെളിച്ചം വായനകളരി പദ്ധതി ആരംഭിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായനപരി പോഷണ പരിപാടി ജില്ല പഞ്ചായത്ത് മെമ്പർ സുകുമാരി ശ്രീധരൻ ഉദ്ഘാടനം ചെയ്തു..
ഉദുമ ഗ്രാമപഞ്ചായത്ത് അംഗം സി കെ വേണു അധ്യക്ഷത വഹിച്ചു. കെ വി അപ്പു,എൻ. നാരായണൻ,ഇ. പ്രമോദ്, സി കെ ദേവൻ,ബീന ഇ, പ്രദീപ് ബി,സൗമ്യ മധു, നിഷവിനു,ഗൗരി ചന്ദ്ര, അർത്ഥന, ഇത്തൻ, ആരുഷ്, ജ്യോതിഷ്,കൃപന്യ, ആരാധ്യ, അമൻകൃഷ്ണ എന്നിവർ സംസാരിച്ചു. മധു എൻ സ്വാഗതവും സുജാത നന്ദിയും പറഞ്ഞു.. വായന കൂട്ടം രൂപീകരിച്ചു.കുട്ടികളെ ഗ്രൂപ്പുകളാക്കി വായനയ്ക്കുള്ള പുസ്തകങ്ങൾ നൽകി.പുസ്തകങ്ങൾ വായിച്ചതി നുശേഷം നാടകം, സംഗീതശില്പം, നൃത്താവിഷ്കാരം, റീൽസ് എന്നിവയ്ക്കുള്ള സ്ക്രിപ്റ്റുകൾ തയ്യാറാക്കി വായനക്കൂട്ടത്തിൽ അവതരിപ്പിക്കും..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments