Breaking News

*അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് ഓഫ് കേരള**റൈഹാൻ 2K26* *അവധിക്കാല ക്യാമ്പ് സമാപിച്ചു*

ചെമനാട് :  അസ്സബാഹ്  സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് കേരള ഒന്നാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന കാസർകോട് ജില്ലയിലെ കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വേണ്ടിയുള്ള  അവധിക്കാല ക്യാമ്പ് "റൈഹാൻ 2K26" സമാപിച്ചു.
ചെമ്മനാട് മണലിലെ മദ്റസത്തു റഹ്മാനിയ്യ യിൽ  വെച്ചാണ് കാസർകോട്, കണ്ണൂർ ജില്ലയിലെ വിദ്യാർഥി വിദ്യാർത്ഥിനികൾക്ക്ക്യാമ്പ് നടന്നത്.  നാട്ടുകാരുടെ സഹകരണം മികച്ചതായിരുന്നു.
വ്യവസായി  ജലീൽ കോയ കീഴൂർ നെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചതെങ്കിലും ക്യാമ്പംഗങ്ങളിൽ ഒരാളായിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടതെന്ന അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം എല്ലാവരുടെയും സമ്മതത്തോടെ റിൻഷ മോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചത്.

സുബ്ഹിക്ക് ശേഷം ചായ തുടർന്ന്
ഇന്നത്തെ ചിന്താവിഷയം  
നല്ലകൂട്ടുകാർ, സമയത്തിൻ്റെ വില,
സോഷ്യൽ മീഡിയയും ഇസ്ലാമും,
പ്രവാചക സ്നേഹം,
അനുസരണയുള്ള കുട്ടികൾ,
ഗുണപാഠ കഥകൾ തുടങ്ങിയവയാണ് വിഷയങ്ങൾ.
നിത്യജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യം,  
മയ്യിത്ത് നിസ്കാര പ്രയോഗിക പഠനം, 
സ്വർഗ്ഗത്തിന്റെ അവകാശികൾ,
സൂര്യനും ചന്ദ്രനും എന്ന ദൃഷ്ടാന്തം, 
സുന്നത്തുകൾ നിത്യജീവിതത്തിൽ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. ഉസ്താദ് സഅദ് ഖുർആൻ ക്ലാഡിനും ഹംസ ഉസ്താദ് മലപ്പുറം ബ്രൈൽ ലിപിയിൽ ക്ലാസ്സിനും അബ്ദുൽ റഹ്മാൻ ലായി ഉസ്താദ് ചിന്താ വിഷയത്തിലും ക്ലാസ് എടുത്തു.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം കമ്പ്യൂട്ടർ ക്ലാസ് നടത്തി. അധ്യാപികമാരായ ഷഹർബാൻ, തൻസീറ കമ്പ്യൂട്ടർ ക്ലാസിന് നേതൃത്വം നൽകി.
നൗഫൽ സാർ, 
ഉസ്താദ് അബ്ദുൽ സലാം മൗലവി അൽഖാസിമി, റിട്ട ഡിവൈഎസ്പി സി എ 
അബ്ദുൽ റഹീം മണൽ,
ഉസ്താദ് സിദ്ധീഖ് നജ്മി മൗലവി നായന്മാർമൂല,
ഉസ്താദ് ഹാഫിസ് നിബ്രാസ് അൽഖാസിമി നെല്ലിക്കട്ട, ഉസ്താദ് യൂസുഫ് തുടങ്ങിയവർ വിവിധ സെഷനിൽ പങ്കെടുത്തു. മലർവാടി ബാലസംഘം സംസ്ഥാന റിസോഴ്സ് പേഴ്സൺ മുഹമ്മദ് സബാഹ് ചെമ്മനാട് ടിപ്പ് ആക്ടിവിറ്റീസ് പരിപാടിക്ക് നേതൃത്വം നൽകി.തോണിയാത്രക്ക് സൈദ് മണൽ നേതൃത്വം നല്കി. ഇബ്രാഹീം ചെംനാട് , അബ്ദുസലാം, ഉമർ സി എൽ, അഹമ്മദ് സി എൽ, അശ്രഫ് മണൽ എന്നിവർ ക്യാമ്പംഗങ്ങളെ സഹായിക്കാനുണ്ടായിരുന്നു. ക്യാമ്പംഗങ്ങൾ തൃക്കരിപ്പൂർ വി ലാൻഡിലേക്ക് വിനോദ യാത്ര നടത്തി. അവിടുത്തെ മാനേജ്മെൻ്റും സ്റ്റാഫും ക്യാമ്പംഗങ്ങൾക്ക് ആവശ്യമായ സുരക്ഷയും പരിചരണവും ഉറപ്പു വരുത്തി.
 സമാപന സമ്മേളനം ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം മൗലവി ഉദ്ഘാടനം ചെയ്തു. ജലീൽ കോയ, നിബ്രാസ് ഉസ്താദ് തുടങ്ങിയവർ പങ്കെടുത്തു.  ഹംസ ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
വിദ്യാർത്ഥികളുടെ മത്സരവും വൈജ്ഞാനീക പ്രകടനങ്ങളും നാട്ടുകരുടെ പിന്തുണയും ക്യാമ്പിനെ മനോഹരമാക്കി.
സമൂഹത്തിൻ്റെ വ്യത്യസ്ത തലത്തിലുള്ള ധാരാളം പേരുടെ പിന്തുണ കൊണ്ടാണ്
 ക്യാമ്പ് ഇത്രയും വിജയകരമായി തീർന്നത്. അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
ഫോട്ടോ : *അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് ഓഫ് കേരള റൈഹാൻ 2K26 അവധി കാല ക്യാമ്പിൽ മലർവാടി ബാലസംഘം സംസ്ഥാന റിസോഴ്സ് പേഴ്സൺ മുഹമ്മദ് സബാഹ് കുട്ടികളോട്     സംസാരിക്കുന്നു*



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments