Breaking News

*മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണം'; ഉത്തരവുമായി സുപ്രിംകോടതി*

ന്യൂഡല്‍ഹി : രാജ്യത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. മെഡിക്കല്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഡല്‍ഹി എയിംസിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് ഈ സമതി പഠനം നടത്തണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്താ എന്നിവരടങ്ങിയ ബെഞ്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലയാളി ഡോക്ടര്‍ എസ് ഗണപതി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. നിലവില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്. ചില കേസുകളില്‍ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്‌ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ഒരു രോഗിയുടെ ശരീരപരിശോധന നടത്താതെ തന്നെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ധാരണയായാല്‍, കുടുംബത്തിന് വലിയ ബില്ലില്ലാതെ തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ആശുപത്രികള്‍ വാഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയില്‍ പറഞ്ഞു. രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുമ്പോഴും അവയവദാനത്തിന്റെ കാര്യം പരിഗണിക്കുമ്പോഴും പരിശോധിക്കാവുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഒരു രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അവയവം മാറ്റി വെക്കാന്‍ ഒരുങ്ങുമ്പോള്‍ കൃത്യമായ രേഖകള്‍ വേണമെന്നും ഡോക്ടര്‍ കോടതിയില്‍ വാദിച്ചു. എയിംസിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മൂന്നു മുതല്‍ അഞ്ചു വരെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് സമിതി പഠനം നടത്തണം. സമിതിയുടെ റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേസ് ജൂലൈയില്‍ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments