സർവ്വീസിൽ നിന്നും വിരമിച്ചു
കാസർഗോഡ് : കാസർഗോഡ് അഗ്നിശമന രക്ഷാ നിലയത്തിൽ നിന്നു 22 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മാർച്ച് 31 ന് സർവ്വീസിൽ നിന്നും വിരമിച്ച സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിന് യാത്രയയപ്പ് നൽകി. 2026-ൽ രാജസ്ഥാൻ ഉദയപൂരിൽ വച്ച് നടന്ന നാഷണൽ ഫയർ സർവ്വീസ് സ്പോർട്സ് മീറ്റിൽ 200 മീറ്ററിൽ മെഡലും, 2026-ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന ഫയർ സർവ്വീസ് മെഡലും ലഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ ആലത്തൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉപ്പള, പേരാവൂർ, കാസർഗോഡ് എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ റീജിയണൽ ഫയർ ഓഫീസർ പി. രഞ്ജിത് യാത്രയയപ്പ് സമേളനം ഉദ്ഘാടനം ചെയ്തു, പൊന്നാടയും ഉപഹാരവും നൽകി. സ്റ്റേഷൻ ഓഫീസർ ഡോ. ആർ. ഹർഷ അധ്യക്ഷനായി. ജില്ലാ ഫയർ ഓഫീസർ മുസ്സാ വടക്കേതിൽ, വയനാട് ജില്ലാ ഫയർ ഓഫീസർ ബി. രാജ്, സ്റ്റേഷൻ ഓഫീസർമാരായ ടി. പി. ധനേഷ്, കെ. വി. പ്രഭാകരൻ, സി. പി. രാജേഷ്, ആദർശ് അശോകൻ, പി വി . പവിത്രൻ,സജികുമാർ, ബി. രാജേഷ് കുമാർ, ആർ. ശ്രീനാഥൻ, ഗോപാലകൃഷ്ണൻ മാവില, പ്രകാശ് കുമാർ, ഗോഗുൽദാസ്, വിൽസൺ, മനോജ്, കെ. എ. മനോജ് കുമാർ, ഒ. സി. കേശവൻ നമ്പൂതിരി, വരദൻ ,പി. വിജയൻ, പി. സണ്ണി ഇമാനുവൽ, വി. സുകു, ഇ. പ്രസീദ്. വി . ഗോപി, എസ്. അരുണ്‍ കുമാർ, അരുണ്.പി. നായർ, ഏ. രാജേന്ദ്രൻ, വി.എൻ. സുരേന്ദ്രൻ, വിനോദ് കുമാർ എന്നിവരും സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments