*എസ്ഡിപിഐ തിരൂർ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി*
തിരൂർ : ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് എസ്ഡിപിഐ തിരൂർ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ മാമ്പ്ര ക്രിസ്റ്റൽ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലത്തിൽ പാർട്ടി കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും സംഘടനാപരമായ പ്രവർത്തന പദ്ധതികളും കൺവെൻഷനിൽ വിശദീകരിച്ചു.
മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് സ്വാഗതം ആശംസിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരീം രണ്ടത്താണി അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ നൗഷാദ് തിരുനാവായ അഷ്റഫ് പുത്തനത്താണി എന്നിവർ സംസാരിച്ചു
വേദിയിൽ മണ്ഡലം സെക്രട്ടറി ഷമീർ കെ സി, വൈസ് ചെയർമാൻമാർ ആയിട്ടുള്ള ഗുരിക്കൾ ബാവ ഹാജി, കൺവീനർ , അശ്റഫ് തിരൂർ, ഹംസ തിരൂർ, സഹീർ വളവന്നൂർ, എൻ പി ശരീഫ് വിമൺ ഇന്ത്യ ഭാരവാഹികളായ ഷക്കീന തിരൂർ നാസിയ പുത്തനത്താണി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പാർട്ടി പ്രവർത്തകരെ സജ്ജമാക്കുന്നതിനുമായി കൺവെൻഷൻ പ്രാധാന്യമർഹിക്കുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments