* നൂറ്റിപത്തോളം മോഷണ കേസ്;**പ്രതിയായ മധ്യവയസ്കനെ പൊലീസ് പിടികൂടി*
മലപ്പുറം : നൂറ്റിപത്തോളം മോഷണ കേസുകളിലെ പ്രതിയായ മധ്യവയസ്കനെ പൊലീസ് പിടികൂടി. മലപ്പുറം വഴിക്കടവ് പുവത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബറിനെയാണ് (56) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാളികാവ് അമ്പലക്കുന്നിലെ വീട് കുത്തിപ്പൊളിച്ച് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതിയെ കാളികാവ് പൊലിസ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 23ന് രാത്രിയായിരുന്നു കേസിനാസ്പ്‌പദമായ സംഭവം. അമ്പലക്കുന്നിലെ വള്ളിപ്പാടൻ ഷാജഹാന്റെ മകൾ ഷിഫ്‌നയുടെ രണ്ടേകാൽ പവൻ സ്വർണാഭരണങ്ങളും 47000 രൂപയും വീടിന്റെ വാതിൽ കത്തിച്ച് അകത്തുകയറിയാണ് അലമാരയിൽനിന്ന് പ്രതി കവർച്ച ചെയ്തത്. തുടർന്ന് നിലമ്പൂർ ഡിവൈ. എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതി അട്ടപ്പാടിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആഴ്ചകളോളം പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. നൂറ്റിപ്പത്തോളം മോഷണക്കേസുകളിലെ പ്രതിയാണ് അക്ബർ എന്നാണ് പൊലീസ് വിശദമാക്കുന്നത്.
മോഷണമുതലുകൾ വിറ്റ് ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞ തവണ കൂട്ടുപ്രതികളോടൊപ്പം നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ജയിൽമോചിതനായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐമാരായ ടി അബ്‌ദുൽ റസാ ഖ്, അൻവർ സാദത്ത്, എസ്സി പി ഒ ക്ലിന്റ്റ് ജേക്കബ്, പ്രത്യേക അ ന്വേഷണ സംഘത്തിലെ സുനിൽ മമ്പാട്, ടി നിബിൻദാസ്, ജിയോ ജേക്കബ്, സാബിറലി, പി സജി ഷ്, സജേഷ് സി, കെ. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments