Breaking News

ഡിപ്പോകളിൽ ഡ്രൈവർമാരുടെ കുറവ്:ഉള്ള ബസ്സുകൾ തിരെഞ്ഞെടുപ്പ് ഡ്യൂട്ടിയിലും, യാത്രക്കാർ വല ഞ്ഞു.

കാസർഗോഡ് : സർവീസ് മുടക്കത്തിന് പിന്നാലെ വോട്ടെടുപ്പ് ദിവസത്തിൽ കെഎസ്ആർടിസി ബസ്സുകൾ ഡിപ്പോയിൽ കട്ടപ്പുറത്ത്.ചുരുക്കം ബസ്സുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.ഇത്‌ മൂലം യാത്രക്കാർ വലഞ്ഞു.കർണാടക കെഎസ്ആർടിസി ചുരുക്കം ചില ബസ്സുകൾ സർവീസ് നടത്തുന്നത് യാത്രക്കാർക്ക് നേരിയ ആശ്വാസംയാത്രക്കാർക്ക് നേരിയ ആശ്വാസമാവുന്നുണ്ട്. 

കെഎസ്ആർടിസി കാസർഗോഡ് ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം സർവീസുകൾ മുടങ്ങുന്നത് നിത്യസംഭവം.ഇത്തരം സർവീസ് മുടക്കത്തിനിടയിലാണ് ഇന്ന് 9ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതും.ഉള്ള ബസ്സുകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി  ഏറ്റെടുത്തതോടെ യാത്രക്കാർ തേൻവഴിയിലായി.

 കാസർഗോഡ് ഡിപ്പോയിൽ നിന്ന് ഡ്രൈവർമാരുടെ കുറവുമൂലം ഓരോ ദിവസവും 15 മുതൽ 20 സർവീസ് വരെ മുടങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലേറെയും കാസറഗോഡ്-മംഗളൂരു, കാസർഗോഡ്-സുള്ള്യ റൂട്ടുകളിൽ ഓടുന്നവയാണ്.ഇത് കെഎസ്ആർടിസി ബസ്സിനെ ആശ്രയിക്കുന്ന യാത്രക്കാരെ വല്ലാതെ കുഴക്കുന്നുമുണ്ട്. മുൻകൂട്ടി അറിയിപ്പി ല്ലാത്തതുമൂലം ബസ് സർവീസ് റദ്ദാക്കുന്ന താണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്.

 നിലവിൽ കാസർഗോഡ്- കാഞ്ഞങ്ങാട് ഡിപ്പോകളിൽ 40 വീതം ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നടക്കുന്നില്ല.ഇതിന്ഇപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാവുന്നുവെന്നും പറയപ്പെടുന്നുണ്ട്. അതിനിടെ കെഎസ്ആർടിസി റൂട്ടിൽ സർക്കാർ ഒരുപാട് പുതിയ സർവീസുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തത് മൂലം ഇത്തരം പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുകയും ചെയ്യുന്നു.മുടങ്ങിയ സർവീസുകളിൽ ജോലി ചെയ്യാൻ കണ്ടക്ടർമാർ ഡ്യൂട്ടിക്ക് എത്തുന്നുണ്ടെങ്കിലും ഡ്രൈവർമാർ ഇല്ലാത്തതിനാൽ കണ്ടക്ടർമാർക്ക് ജോലിയില്ലാതെ മടങ്ങേണ്ടതായും വരുന്നു.

 സർവീസനുസരിച്ച് ഡ്രൈവർമാരെ നിയോഗിക്കുന്നതിൽ സർക്കാറിനുണ്ടായ  അപാകതയാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്ന് കെഎസ്ആർടിസി യൂണിയൻ നേതാക്കൾ ആരോപിക്കുന്നുമുണ്ട്.

ഫോട്ടോ:കാസറഗോഡ് കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് മൂലം നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments