*ദുബൈ പോലീസിനൊപ്പം സൈക്കിള്‍ യാത്രയ്ക്ക് അവസരം*• *‘റൈഡ് വിത്ത് പോലീസ്’ സംരംഭം ഇന്ന് ആരംഭിക്കുന്നു*
ദുബൈ : സാമൂഹിക സന്ദേശങ്ങളുമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ദുബൈ പോലീസിനൊപ്പം സൈക്കിളോടിക്കാനുള്ള പ്രത്യേക അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ‘റൈഡ് വിത്ത് പോലീസ്’ എന്ന പേരിലുള്ള ഈ സംരംഭം ദുബൈ ഓട്ടോഡ്രോമുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ദുബൈ സ്പോർട്സ് സിറ്റിയിലെ ഓട്ടോഡ്രോം ട്രാക്കിൽ ഇന്ന് തന്നെ പരിപാടിക്ക് തുടക്കമാകും.
പങ്കെടുക്കുന്നവർക്കായി സുരക്ഷിതവും പ്രൊഫഷണലുമായ കായിക അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് ദുബൈ പോലീസിന്റെ ഭാഗമായാണ് ഈ പരിപാടി നടപ്പാക്കുന്നത്.
കുട്ടികളുള്ള കുടുംബങ്ങൾ മുതൽ അമച്വർ സൈക്ലിസ്റ്റുകൾക്കും പ്രൊഫഷണൽ റൈഡർമാർക്കും വരെ എല്ലാവർക്കും അനുയോജ്യമായ രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ദുബൈ പോലീസിലെ പ്രൊഫഷണൽ സൈക്ലിസ്റ്റുകളും പങ്കാളികളാകും. പൊതുജനങ്ങളും പോലീസും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തിപ്പെടുത്തുന്ന പോസിറ്റീവ് വേദിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments