Breaking News

യുഡിഎഫ് വന്നാൽ സ്ത്രീകൾക്ക് യാത്രാ സൗജന്യം.പുതിയ തന്ത്രവുമായി കുമ്പള മർച്ചന്റ് യൂത്ത് വിംഗ്: സീതാംഗോളി-പെർള- ബദിയടുക്ക- മുള്ളേരിയ റൂട്ടിൽ കെഎസ്ആർടിസി ബസ് അനുവദിക്കണം. നിവേദനം നൽകി.

കുമ്പള : കുമ്പളയിൽ സ്വകാര്യ ബസ് ജീവനക്കാരും,മർച്ചന്റ് യൂത്ത് വിംഗ് പ്രവർത്തകരും കുമ്പളയിലെ ട്രാഫിക് പരിഷ്കരണത്തെ ചൊല്ലി നഗരത്തിൽ കൊമ്പ് കോർത്തതോടെ പുതിയ തന്ത്രവുമായി മർച്ചന്റ് യൂത്ത് വിംഗ് നേതാക്കൾ രംഗത്ത്.

 സംസ്ഥാനത്ത് യുഡിഎഫ് ഭരണമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യം പ്രയോജനപ്പെടുത്താൻ കൂടുതൽ സ്ത്രീ യാത്രക്കാറുള്ള കുമ്പള- സീതാംഗോളി- ബദിയടുക്ക-പെർള മുള്ളേരിയ-റൂട്ടുകളിൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് യൂത്ത് വിങ് ഭാരവാഹികൾ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജിക്ക് നിവേദനം നൽകി.

 ഈ റൂട്ടിലോടുന്ന സ്വകാര്യബസ്സുകൾ കുമ്പള നഗര മധ്യത്തിൽ നിർത്തി യാത്രക്കാരെ കയറ്റാണോ, ഇറക്കാണോ തയ്യാറാകാത്ത സാഹചര്യത്തിലാണ് മർച്ചന്റ് യൂത്ത് വിംഗ് ഇത്തരമൊരു നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.മർച്ചന്റ് യൂത്ത് വിങ് ഭാരവാഹികളായ അഷ്റഫ് കെ എം സ്കൈലർ,ഹൈദർ അലി എ,അബൂബക്കർ സിദ്ദീഖ് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

ഫോട്ടോ:കുമ്പളയിൽ നിന്ന് ബദിയടുക്ക, മുള്ളേരിയ,പെർള റൂട്ടുകളിൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് മർച്ചന്റ് യൂത്ത് വിംഗ് ഭാരവാഹികൾ നിവേദനം നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments