*മുസ്ലിം ലീഗ് നേതാവ് പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു*
കോഴിക്കോട് : മുക്കം, പ്രമുഖ മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷകസംഘം കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ പറമ്പാടൻ അലവിക്കുട്ടി സാഹിബ് വാഹനാപകടത്തിൽ അന്തരിച്ചു. മുക്കം തേക്കുംകുറ്റി സ്വദേശിയായ അദ്ദേഹം അല്പസമയം മുൻപുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്.
നിലവിൽ കെ.എം.സി.ടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അവിടെ വെച്ച് നടക്കുന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതാണ്. കർഷകരുടെ പ്രശ്നങ്ങളിലും രാഷ്ട്രീയ-സാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments