*സാംസങ്ങിന്റെയും ആപ്പിളിന്റെയും എതിര്‍പ്പ്: ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറി കേന്ദ്രം.*
സ്മാർട്ട് ഫോണുകളില്‍ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറിയത്.
ഈ വർഷം ആദ്യമാണ് ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ സ്മാർട്ട് ഫോണുകളില്‍ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യാനുള്ള പദ്ധതി യുഐഡിഎഐ പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി യുഐഡിഎഐ സ്ഥിരീകരിച്ചു.
ബാങ്കിംഗ്, ടെലികോം വെരിഫിക്കേഷൻ മുതല്‍ വിമാനത്താവള പ്രവേശനം വരെയുള്ള വിവിധ സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ ഐഡന്റിറ്റിയായ ആധാർ 130 കോടിയിലധികം ആളുകളാണ് ഉപയോഗിക്കുന്നത്. ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള നിർദ്ദേശം പരിശോധിച്ച ശേഷം പദ്ധതിയുമായി നിന്ന് മുന്നോട്ട് പോകേണ്ടതില്ലെന്ന് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇലക്‌ട്രോണിക്സ്, സ്മാർട്ട്‌ഫോണ്‍ വ്യവസായത്തിലുടനീളമുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം.
ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്മാർട്ട്‌ഫോണുകളില്‍ മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്ത ആപ്പുകള്‍ക്കായി സർക്കാർ നടത്തുന്ന ആറാമത്തെ ശ്രമമാണിത്. എന്നാല്‍ കമ്പനികളില്‍ നിന്നുള്ള എതിർപ്പാണ് പദ്ധതി യാഥാർഥ്യമാകാതെ പോകുന്നതിനുള്ള കാരണം. ആപ്പിളും സാംസങ്ങും സുരക്ഷയെയും സുരക്ഷാ പ്രത്യാഘാതങ്ങളെയും കുറിച്ച് ആവർത്തിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. അത്തരം നിർദേശങ്ങള്‍ ഉല്‍പ്പാദനച്ചെലവ് വർദ്ധിപ്പിക്കുമെന്ന് നിർമ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments