കളിയാട്ടങ്ങളും തെയ്യംകെട്ടുകളും മാനവിക സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് ആകണം : ഉദിനൂർ സുകുമാരൻ
ആകണമെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഉദിനൂർ സുകുമാരൻ പറഞ്ഞു. എല്ലാ തെയ്യങ്ങളുടെ ഇതിവൃത്തവും നീതി നിഷേധത്തിനെതിരെതിരായ പോരാട്ടമാണ്. ഓരോ തെയ്യത്തിന്റെയും മിത്തുകൾ പലവിധത്തിലാണ്. ആ മിത്തുകളെ തള്ളാൻ പറ്റില്ല. എല്ലാ ജാതി, മത വിഭാഗങ്ങളെയും ചേർത്ത് നിർത്തുന്ന സങ്കല്പം പല തെയ്യങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് കാണാൻ കഴിയും. മതേതരമായ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതാണ് അവയെന്നും അദ്ദേഹം പറഞ്ഞു.
പിലിക്കോട് മടിവയൽ നെല്ലിക്കാൽ കൊണ്ണുക്കുടിയൻ തറവാട് കരിഞ്ചാമുണ്ഡി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി നടത്തിയ സംസ്ക്കാരിക സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇഷ്ടമുള്ള ദൈവങ്ങളെ പ്രാർത്ഥിക്കാനും ക്ഷേത്രങ്ങളിൽ കയറാനും അവകാശമില്ലാതിരുന്ന ഇരുണ്ട കാലത്തിൽ നിന്നും കേരളീയ സമൂഹത്തെ മോചിപ്പിച്ചത്
ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും അടക്കമുള്ള മഹാരഥന്മാരാണ്.നവോത്ഥാന പോരാട്ടങ്ങളിലൂടെ മഹാഗുരുക്കന്മാർ നേടിത്തന്ന ഇന്നത്തെ സൗകര്യങ്ങൾ ബോധപൂർവം ഇല്ലാതാക്കാൻ ഗൂഡശക്തികൾ ശ്രമിക്കുന്നത് നാം തിരിച്ചറിയണം. സമൂഹത്തിലെ ദുഷിച്ച ചിന്തകളിലേക്കും മയക്കുമരുന്നുകളുടെ വഴികളിലേക്കും നമ്മുടെ കുട്ടികൾ മാറാതിരിക്കാനുള്ള ജാഗ്രത കുടുംബത്തിൽ നിന്ന് തന്നെ രക്ഷിതാക്കൾ തുടങ്ങണം. ആർദ്രതയുള്ള മനസിന്റെ ഉടമകളായി കുട്ടികളെ മാറ്റണം.ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന പുതിയ തലമുറ വളർന്നു വരണമെന്നും ഉദിനൂർ സുകുമാരൻ പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ സജീവൻ മടിവയൽ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ സുരേഷ് മടിവയൽ സ്വാഗതവും ജനറൽ കൺവീനർ കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments