ക്ലീൻ ഊര് അജാനൂര്' പേരിലെ നേര് അർത്ഥവത്താക്കി. അജാനൂർ പഞ്ചായത്ത്. ബ്രഹ്മകലശ മഹോത്സവം സമാപിച്ച മടിയൻ കൂലോം ക്ഷേത്രപരിസരം വൃത്തിയാക്കി മാതൃക കാട്ടി.
കാഞ്ഞങ്ങാട് : ബ്രഹ്മ കലശ മഹോത്സവം നടന്ന ശ്രീ മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്ര പരിസരം അജാനൂർ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറുമായിട്ടുള്ള വി.വി. തുളസിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 08 മണിമുതൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രവർത്തനത്തിൽ ആഘോഷകമ്മിറ്റി മെമ്പർമാരും, ഭാരവാഹികളും, ബഹുജനങ്ങളും, കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി നിർവഹിച്ചു. വി. എം. ജയദേവൻ അധ്യക്ഷത വഹിച്ചു. സി. വി. തമ്പാൻ, എ.വി. പവിത്രൻ, എ. ബാലൻ, എം. നാരായണൻ,എ. കൃഷ്ണൻ, ലക്ഷ്മി തമ്പാൻ, വി. രാജൻ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments