Breaking News

വേലാശ്വരംവ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം: കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട് : വേലാസ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവം ഏപ്രിൽ 24 മുതൽ 30 വരെ ബ്രഹ്മശ്രീ കെ. യു. പത്മനാഭ തന്ത്രികളുടെ കാർമ്മികത്വത്തിൽ വിവിധ പൂജാ വിധികളോടും കലാസാംസ്കാരിക പരിപാടികളോടും കൂടി ആഘോഷിക്കുകയാണ്. മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിൽ നിന്നും ദേവസ്ഥാനങ്ങളിൽ നിന്നും വേലാശ്വരം ശിവക്ഷേത്രത്തിൽ എത്തിച്ചേർന്നു. വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം, പുല്ലൂർ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്ര പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വേലാസ്വരം ശിവക്ഷേത്രത്തിൽ എത്തിച്ചേർന്നു. കലവറ ഘോഷയാത്രയ്ക്ക് ട്രസ്റ്റി നാരായണ കർത്തായർ , മഹോത്സവ കമ്മിറ്റി ചെയർമാൻ വി. കൃഷ്ണൻ, ജനറൽ കൺവീനർ അഡ്വക്കേറ്റ് എ. ഗംഗാധരൻ, വർക്കിംഗ് ചെയർമാൻ പി. രാമകൃഷ്ണൻ, വി. ബാബു,, പി. ബാലകൃഷ്ണൻ, എം. കേളു, കെ. വി. വിജയൻ, എം. ചന്തുഞ്ഞി, ശ്യാമള കുമാരൻ, ലക്ഷ്മി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ചേ ടിക്കണ്ടം വിഷ്ണുമൂർത്തി ക്ഷേത്രം മധുരക്കാട് ധർമ്മശാസ്താ ക്ഷേത്രം, ഇടപ്പണിക്കാവ് ഭഗവതി ക്ഷേത്രം കുന്നുപാറ അയ്യപ്പ ഭജന മന്ദിരം,പാണം തോട് പഞ്ചുരുളി കരിഞ്ചാമുണ്ഡി ദേവസ്ഥാനം എന്നിവിടങ്ങളിൽ നിന്നുള്ള കലവറ ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.തുടർന്ന് അന്ന പ്രസാദവിതരണം നടന്നു. വൈകീട്ട് തന്ത്രി കെ. യു. പത്മനാഭ തന്ത്രി അവർകൾക്ക് ആചാര്യ വരവേൽപ്പ് നൽകി. വൈകിട്ട് 7.30ന് നടന്ന സാംസ്കാരിക സമ്മേളനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു.. ആഘോഷ കമ്മിറ്റി ചെയർമാൻ വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ. സുരേന്ദ്രൻ, കെ. വി. സുകുമാരൻ എന്നിവർ സംസാരിച്ചു.എ. ഗംഗാധരൻ സ്വാഗതവുംബി. ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രദേശത്തെ കലാകാരന്മാരുടെയും കലാകാരരുടെയും നൃത്ത നൃത്യങ്ങൾ അരങ്ങേറി. മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഏപ്രിൽ 25ന് രാവിലെ അഞ്ചുമണി മുതൽ വിവിധ പൂജകളും വൈകുന്നേരം ആറുമണിക്ക് വിവിധ പൂജകളും രാത്രി എട്ടുമണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്ന സാമൂഹ്യ നാടകവും നാരങ്ങേറും. മഹോത്സവ പരിപാടികൾ ഏപ്രിൽ 30ന് സമാപിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments