*കട്ടക്കാൽ – മേൽപറമ്പ് റോഡിൽ അപകടപരമ്പര**ഒരേ ദിവസം മൂന്ന് അപകടങ്ങൾ; കെ.എസ്.ടി.പി റോഡ് പണിയിലെ സുരക്ഷാ വീഴ്ചക്കെതിരെ പ്രതിഷേധം ശക്തം*
,ചെമ്മനാട് : കട്ടക്കാൽ – മേൽപറമ്പ് റോഡിൽ കെ.എസ്.ടി.പി / ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCC) നടത്തുന്ന റോഡ് നിർമ്മാണത്തിലെ സുരക്ഷാ വീഴ്ചകൾ മൂലം ഒരേ ദിവസം മൂന്ന് അപകടങ്ങൾ നടന്നതായി നാട്ടുകാർ ആരോപിച്ചു. റോഡിന്റെ ഒരു വശം അപകടകരമായ നിലയിൽ പകുതിയിൽ നിർത്തിവെച്ചതും, മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡ്, റിഫ്ലക്ടർ, ലൈറ്റിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതുമാണ് അപകടങ്ങൾക്ക് കാരണമായതെന്നാണ് പരാതി.
കഴിഞ്ഞ 14-ാം തീയതി ചൊവ്വാഴ്ച രാത്രി ഏകദേശം 9 മണിയോടെ, ചെമ്മനാട് മണൽ സ്വദേശിയായ ഷാജഹാൻ പി.എം (61) സ്കൂട്ടറിൽ യാത്ര ചെയ്യവേ അതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടു. ഹെൽമറ്റ് ധരിച്ചതിനാൽ വൻ ദുരന്തം ഒഴിവായെങ്കിലും ശരീരപരിക്കുകളും വാഹനനാശവും സംഭവിച്ചു.
അതേ ദിവസം തന്നെ ഇതേ ഭാഗത്ത് മറ്റ് രണ്ട് അപകടങ്ങളും ഉണ്ടായതായി പ്രദേശവാസികൾ അറിയിച്ചു. റോഡ് പണി നീണ്ടുനിൽക്കുന്നതിനിടയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് നാട്ടുകാരിൽ കടുത്ത ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
തുടർച്ചയായ അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് പിന്നീട് നാട്ടുകാർ തന്നെ ഇടപെട്ട് സ്ഥലം താൽക്കാലികമായി സുരക്ഷിതമാക്കിയതായും പറയുന്നു.
പൊതുമരാമത്ത് പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന വിമർശനവും ശക്തമാകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments