Breaking News

*മോദി നട്ടെല്ലില്ലാത്ത ഭീരു, മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല, മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുടെ ബി ടീം’; ചിറയിൻകീഴ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെയും പിണറായി വിജയനെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി*

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയ സമയത്താണ് പ്രിയങ്കഗാന്ധി മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം ശ്രദ്ധേയമായി. പശ്ചിമേഷ്യൻ സംഘർഷത്തിൽ മോദി സർക്കാർ സ്വീകരിച്ച നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ​ഗാന്ധി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ​ഗാന്ധി തുറന്നടിച്ചു.
ഗൾഫ് പ്രതിസന്ധിയിലും പ്രിയങ്ക ​ഗാന്ധി സംസാരിച്ചു. മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി. മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും അവർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ​ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന്‌ ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിക്കണമെന്നും പ്രിയങ്ക ചിറയൻകീഴിൽ പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ മേഖല തകർന്നടിഞ്ഞതായും. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്. കർഷകർ പ്രതിസന്ധിയിലാണെന്നും വിലക്കയറ്റം രൂക്ഷമാണെന്നും പ്രിയങ്കാ ഗാന്ധി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആശ സമരത്തെപ്പറ്റിയും പ്രിയങ്കാ ഗാന്ധി തന്റെ പ്രസം​ഗത്തിൽ സൂചിപ്പിച്ചു. സർക്കാർ ആശ സമരക്കാരുടെ ശബ്ദം അടിച്ചമർത്തി. തെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം അവരെ കണ്ടു. ആശ വർക്കർമാർക്ക് ചെറിയ വേതനം മാത്രമാണുള്ളത്. അവരുടെ ജോലിക്കുള്ള വേതനം കിട്ടുന്നില്ല. സർക്കാർ അവരുടെ ജീവിത പ്രശ്നങ്ങൾ മനസ്സിലാക്കിയില്ല. മൽസയതൊഴിലാളികളുടെർ പ്രശ്നങ്ങളും പ്രിയങ്കാ ഗാന്ധി ഉയർത്തിക്കാട്ടി, മത്സ്യത്തൊഴിലാളികൾക്കും ദുരിത ജീവിതമാണ്. വലിയ വ്യവസായികൾ തുറമുഖം ഏറ്റെടുക്കുമ്പോൾ ദുരിതം മത്സ്യതൊഴിലാളികൾക്കാണ്. എംപിമാർക്ക് പലതും ചെയ്യണം എന്നുണ്ട്. പക്ഷേ സംസ്ഥാന സർക്കാർ അവസരം നൽകുന്നില്ല. പത്തു വർഷമായിട്ടും സർക്കാർ ഒന്നും നൽകിയില്ല.

മലയാളികളെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്നും. ഇവിടുത്തെ ജനങ്ങൾ ബുദ്ധിശാലികളും അധ്വാനികളുമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വോട്ടർമാർ ഉയിർത്തെഴുന്നേൽക്കണം. ഇനിയുള്ള അഞ്ച് വർഷം കൂടെ എൽഡിഎഫിനെ സഹിക്കാണോ എന്നത് ചിന്തിക്കണം. വർഗീയതയുടെ രാഷ്ട്രീയത്തെ ജനങ്ങൾ അകറ്റി നിർത്തണമെന്നും ചിറയിൻകീഴ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ ഗാന്ധി പ്രസം​ഗത്തിൽ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments