Breaking News

*കോഴിക്കോട് നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; 18കാരന് ഷോക്കേറ്റു*

കോഴിക്കോട് : നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 18കാരന് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാൻ (18) ആണ് അപകടത്തിൽപ്പെട്ടത്.

ശരീരമാസകലം ഗുരുതര പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ സിനാൻ ശ്രമിക്കുകയായിരുന്നു.

 ഇതിനിടെ ട്രെയിനിന് മുകളിൽ നിന്ന് കാൽ തെന്നിയ സിനാൻ ബാലൻസ് നിലനിർത്താനായി മുകളിലെ ഹൈടെൻഷൻ വൈദ്യുത ലൈനിൽ കടന്നുപിടിക്കുകയായിരുന്നു. സെൽഫിയെടുക്കാൻ സിനാനൊപ്പം സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

അപകടം നടന്ന ഉടനെ സിനാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസും ലോക്കൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments