*വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ; 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു..*
*സംസ്ഥാന വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കാൻ സുരക്ഷിതമായ ചുറ്റുപാടുകളില്ലാതെ ബുദ്ധിമുട്ടുന്ന വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ഈ പദ്ധതിയിലൂടെ പ്രതിമാസ ധനസഹായം നൽകുന്നത്.*
*അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 1000 രൂപ വീതമാണ് ധനസഹായമായി ലഭിക്കുക. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി സംരക്ഷിക്കപ്പെടുന്ന വിധവയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.*
https://chat.whatsapp.com/CCQEtxA81N7EPmeqLT3oSm
*താല്പര്യമുള്ളവർക്ക് വരും മാസങ്ങളിൽ ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 15 ആണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.*
*വിധവകളായ സ്ത്രീകൾക്ക് സമൂഹത്തിൽ സുരക്ഷിതമായ ജീവിത സാഹചര്യവും സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി വനിത ശിശു വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്: https://wcd.kerala.gov.in/schemes.php
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments