Breaking News

*ഉദ്യോഗസ്‌ഥർ കടക്ക് പുറത്തായിട്ട് 10 വർഷം;**വരുമോ ടി.പി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ*

"മറവിയുള്ളവരല്ല ഞങ്ങൾ, എല്ലാം ഓർത്തുവയ്ക്കുന്നവരാണ്'. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ വാക്കുകൾ പ്രാവർത്തികമായാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്‌ഥരാണ്. അവർ നാടുകടത്തപ്പെട്ടിട്ട് പത്തു വർഷമായി. നല്ലൊരു തസസ്തിക പോലും നൽകാതെ സി.പി.എം. പക പോക്കി. ആരായിരുന്നു ടി.പി. കേസ് അന്വേഷിച്ച് സി.പി.എമ്മിന്റെ ശത്രുതയ്ക്ക് ഇരയായ ഉദ്യോഗസ്‌ഥർ.

ഐ.ജി : അനൂപ് കുരുവിള ജോൺ

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ എസ്.പിയായിരുന്നു. സി.പി.എം നേതാക്കളുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരാൻ ആത്മാർഥമായി പ്രയത്നിച്ച ഉദ്യോഗസ്‌ഥൻ. യു.ഡി.എഫ് ഭരണം മാറി 2016ൽ സി.പി.എം ഭരണത്തിൽ വന്ന ശേഷം ക്രമസമാധാന ചുമതലയിൽ നല്ലൊരു തസ്‌തിക പോലും നൽകിയില്ല. പൊലീസ് അക്കാദമിയിലും അപ്രസക്‌ത തസ്‌തികയിലും ഒതുക്കി. അവസാനം, കേന്ദ്രത്തിൽ ഡപ്യൂട്ടേഷനിൽ പോയി. നിലവിൽ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ ഉന്നത ഉദ്യോഗസ്‌ഥനാണ്. സി.പി.എമ്മിന്റെ അനിഷ്ടത്തിനു പിന്നാലെ കേരളം വിട്ട അനൂപ് കുരുവിള ജോൺ ഇന്ന് രാജ്യം അറിയുന്ന മികച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. റോയിൽ നിന്ന് അനൂപ് കുരുവിള ജോൺ ഇനി കേരളത്തിൽ വരാൻ സാധ്യത കുറവാണ്.

എ.പി.ഷൗക്കത്തലി, ക്രൈംബ്രാഞ്ച് എസ്.പി

ടി.പി. കേസിൻ്റെ സൂത്രധാരൻ സി.പി.എം. നേതാവ് പി.മോഹനനെ നടുറോഡിൽ കാർ തടഞ്ഞ് നാടകീയമായി അറസ്‌റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് എ.പി.ഷൗക്കത്തലി.

കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനു സമീപം പി.മോഹനന്റെ കാർ തടഞ്ഞ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത‌തതാണ് സി.പി.എമ്മിന്റെ പകയ്ക്കു കാരണം. ടി.പി. കേസിലെ പ്രതികയായ ടി.കെ.രജീഷിനെ മുംബൈയിലെ കുഗ്രാമത്തിൽ നിന്ന് പൊക്കിയ ഉദ്യോഗസ്‌ഥൻ മുടക്കോഴി മലയിൽ ഒളിഞ്ഞിരുന്ന കൊടി സുനിയേയും സംഘത്തേയും വിറപ്പിച്ച് പിടികൂടിയ ഉദ്യോഗസ്ഥൻ. ടി.പി. കേസ് അന്വേഷണ കാലത്ത് സി.പി.എമ്മിൻ്റെ നോട്ടപ്പുള്ളി. യു.ഡി.എഫ് ഭരണത്തിൻ്റെ അവസാനകാലത്ത് ഷൗക്കത്തലി ഡപ്യൂട്ടേഷനിൽ പോയത് എൻ.ഐ.എയിലേയ്ക്കായിരുന്നു. ദീർഘകാലം എൻ.ഐ.എയിൽ ജോലി ചെയ്. ഇതിനിടെ, ഐ.പി.എസും കിട്ടി. ഐ.പി.എസ് മുടക്കാനും പരമാവധി പണിയെടുത്തു. നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. വീട് കോഴിക്കോടാണ്. ഡപ്യൂട്ടേഷൻ കഴിഞ്ഞ് കേരള പൊലീസിൽ മടങ്ങിവന്ന ശേഷം ചാലക്കുടി പുഴ കടത്തിയിട്ടില്ല ഷൗക്കത്തലിയെ.

എസ്.പി.: ജോസി ചെറിയാൻ

ടി.പി. കേസിൻ്റെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തതാണ് സി.പി.എമ്മിന്റെ ശത്രുതയ്ക്കു കാരണം. ദേശാഭിമാനി പണ്ട് വാർത്തയെഴുതി ജോസി ചെറിയാനെതിരെ ടി.പി. കേസ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ പേരും ഫോൺ നമ്പറും സഹിതം ജോസി ചെറിയാനെ ബന്ധപ്പെടുത്തിയായിരുന്നു ആ വാർത്ത. യു.ഡി.എഫ് ഭരണം മാറിയ ശേഷം ജോസി ചെറിയാൻ തെക്കൻ കേരളത്തിലായിരുന്നു. പലതവണ സ്ഥലംമാറ്റി. അവസാനം തൃശൂര് വരെയെത്തി. അപ്പോഴും ഭാരതപ്പുഴ കടന്ന് വടക്കൻകേരളത്തിൽ ജോലി ചെയ്യാൻ അനുവദിച്ചില്ല. സ്വന്തം നാട്ടിൽ പണിയെടുക്കാൻ കഴിയാതെ പത്തു വർഷം ജോസി ചെറിയാനെ സി.പി.എം. നാടുകടത്തി. ഐ.പി.എസ്. ശുപാർശ ചെയ്യാതിരിക്കാൻ ഉടക്കിട്ട് പരമാവധി വൈകിപ്പിച്ചു. അവസാനം, ഐ.പി.എസ് കിട്ടാതെ സർവീസിൽ നിന്ന് കഴിഞ്ഞയാഴ്‌ച വിരമിച്ചു. ഇനി സർവീസിലേയ്ക്കു മടങ്ങി വരാൻ ഐ.പി.എസ്. ശുപാർശ ചെയ്യണം. സി.പി.എം. വച്ച ഉടക്കുകൾ കോൺഗ്രസ് നീക്കിയാൽ ജോസി ചെറിയാന് ഐ.പി.എസ്. കിട്ടും. ടി.പി. കൊല്ലപ്പെടുമ്പോൾ വടകര ഡിവൈ.എസ്.പിയായിരുന്നു ജോസി ചെറിയാൻ.

എസ്.പി., കെ.വി.സന്തോഷ് കുമാർ

ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിന്റെ രേഖാമൂലമുള്ള അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ചിൽ ഡിവൈ.എസ്.പിയായിരുന്നു ആ കാലത്ത്. കോഴിക്കോട്ടായിരുന്നു സേവനം. വീട് വടകര പുതുപ്പണത്ത്. വടകര റൂറൽ എസ്.പി. ഓഫിസിലേയ്ക്ക് അരക്കിലോമീറ്റർ പോലുമില്ല കെ.വി. സന്തോഷിന്. കേരള പൊലീസിലെ മാന്യനായ ഉദ്യോഗസ്ഥൻ. സൗമ്യനാണ്. നിയമകാര്യങ്ങളിൽ വിദഗ്‌ധൻ. കെ.വി.സന്തോഷ് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയാണ് നിലവിൽ. ഐ.പി.എസ്. കിട്ടിയത് ഏറെ കടമ്പകൾ പിന്നിട്ട ശേഷം. കോഴിക്കോട് ജില്ലയിലേയ്ക്ക് അടുപ്പിച്ചിട്ടില്ല സി.പി.എം. പൊലീസ് നടപടികളിലെ നിയമകണിശത ഏറ്റവും കൂടുതൽ അറിയാവുന്ന ഉദ്യോഗസ്‌ഥനാണ്. ടി.പി. കേസിന്റെ അന്വേഷണ ഉദ്യോഗസ്‌ഥനെന്ന ഒറ്റക്കാരണത്താൽ കോഴിക്കോട് പണിയെടുത്തിട്ടില്ല കെ.വി.സന്തോഷ് കുമാർ.

റിട്ട. ഡി.ജി.പി. : എൻ.ശങ്കർറെഡി

ടി.പി. കേസിൻറെ ഭാഗമായ ഒട്ടേറെ ഉദ്യോഗസ്ഥർ സ്വന്തം നാടിന്റെ പടിയ്ക്കു പുറത്താണ്. ടി.പി. കേസിന്റെ ഗൂഢാലോചന അന്വേഷിക്കാൻ നിയമിക്കപ്പെട്ട അന്നത്തെ എ.ഡി.ജി.പി. എൻ.ശങ്കർറെഡിയും പകപോക്കലിനിരയായി. ഉത്തരമേഖല എ.ഡി.ജി.പിയായ ശങ്കർറെഡി പിന്നീട് ഡി.ജി.പി. റാങ്കിൽ എത്തി. എന്നിട്ടും, നല്ലൊരു തസ്‌തിക നൽകിയില്ല. സംസ്ഥാന ക്രൈം റിക്കോർഡ്‌സ് ബ്യൂറോയിൽ ദീർഘകാലം ജോലി ചെയ്ത ശേഷം വിരമിച്ചു. ഇപ്പോൾ ആന്ധ്രയിൽ വിശ്രമജീവിതം.

ടി.പി. കേസ് പ്രതികളുടെ പിടിക്കാൻ പോയ ക്രൈംസ്ക്വാഡ് അംഗങ്ങൾ. സൈബർ സെല്ലിലെ വിദഗ്ധനായ ഉദ്യോഗസ്‌ഥൻ മനോജ്. തുടങ്ങി ഒരുകൂട്ടം ഉദ്യോഗസ്‌ഥർ സി.പി.എമ്മിന്റെ കരിമ്പട്ടികയിൽ പിടഞ്ഞു. ചിലർ, സി.പി.എമ്മിനോട് കീഴടങ്ങി. നാടുപിടിക്കാൻ കഴിയാതെ ഒട്ടേറെ ഉദ്യോഗസ്‌ഥർ സർവീസിൽ നിന്ന് വിരമിച്ചു. പത്തുവർഷത്തെ സി.പി.എം. ഭരണത്തിനു ശേഷം കോൺഗ്രസ് വരുമ്പോൾ വി.ഡി.സതീശൻ പറഞ്ഞതുപോലെ കണക്ക് തീർക്കുമോ?. നിയമപരമായി പ്രവർത്തിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട ആ ഉദ്യോഗസ്ഥരോട് പുതിയ സർക്കാർ നീതി കാണിക്കുമോ?.

ആക്രമണങ്ങളുമഴിച്ചുവിട്ടിരിക്കുകയാണ് ബിജെപി പ്രവർത്തകർ. കലാപസമാനമായ വിജയാഘോഷത്തിനിടെ ഒരു തൃണമൂൽ പ്രവർത്തകൻ്റെ മരണത്തോടെ ബംഗാളിലെ സ്‌ഥിതിഗതികൾ രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്.

വിജയത്തിന് പിന്നാലെ നാനൂർ മണ്ഡലത്തിൽ ഒരു തൃണമൂൽ പ്രവർത്തകനെ ബിജെപി പ്രവർത്തകർ മർദിച്ച് കൊന്നെന്ന് ആരോപണവുമായി തൃണമൂൽ കോൺഗ്രസ് തന്നെയാണ് രംഗത്തുവന്നത്. ടോളിഗൂഗെയിലും കസ്ബയിലും കൊൽക്കത്തയിലും തൃണമൂൽ ഓഫീസുകൾ ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. ഭാരീപൂർ, കമർഹാതി, ഭാരങ്കാർ, ഹൗറ, ബഹരാംപൂർ എന്നിവിടങ്ങളിൽ വിജയാഘോഷത്തിനിടെ വ്യാപക ആക്രമണമാണ് ബിജെപി പ്രവർത്തകർ അഴിച്ചുവിട്ടത്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments