*വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്‌ക്ക് വൻ വിജയം; 144 എംഎൽഎമാരുടെ പിന്തുണ, എഐഎഡിഎംകെയുടെ 25പേർ കൂറുമാറി*
ചെന്നൈ : തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ. 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്. എഐഎഡിഎംകെയിലെ 25 എംഎൽഎമാർ കൂറുമാറി വിജയ്‌ക്കൊപ്പം നിന്നു. ഡിഎംകെയും ഡിഎംഡികെയും, നാല് പിഎംകെ എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ടിവികെയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് ഉൾപ്പെടെ ഡിഎംകെ സഖ്യത്തിൽ വിജയിച്ച ഘടകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെ 120 എംഎൽഎമാരുടെ പിന്തുണ ടിവികെ ഉറപ്പാക്കിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments