ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 15-ന് പ്രഖ്യാപിക്കും.
*ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 15-ന് പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാകും ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക.*
*ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വ്യക്തിഗത ഫലം അറിയാൻ സാധിക്കും. എസ്.എസ്.എൽ.സി ഫലത്തോടൊപ്പം തന്നെ ടി.എച്ച്.എസ്.എസ്.എൽ.സി, എ.എച്ച്.എസ്.എസ്.എൽ.സി ഫലങ്ങളും അന്നേ ദിവസം തന്നെ പുറത്തുവരും.*
*വിജയികൾക്ക് ഉപരിപഠനത്തിനായുള്ള പ്ലസ് വൺ പ്രവേശന നടപടികൾ മെയ് അവസാന വാരത്തോടെ ആരംഭിക്കുമെന്നാണ് സൂചന.*
♦️ *ഫലം ലഭ്യമാകുന്ന പോർട്ടലുകൾ:*
* *results.kite.kerala.gov.in*
* *prd.kerala.gov.in*
* *examresults.kerala.gov.in*
* *keralaresults.nic.in*
*PRD Live, സഫലം, 'നമ്മുടെ കേരളം' എന്നീ മൊബൈൽ ആപ്പുകളിലൂടെയോ പരിശോധിക്കാം. പരീക്ഷാഫലം അറിയാൻ രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ആവശ്യമാണ്.*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments